ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു
Friday, March 26, 2021 5:00 PM IST
പ്രെസ്റ്റൺ : കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും പൊതുപ്രവർത്തകനും ഇന്ത്യൻ ഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി ഹരിദാസിന്‍റെ നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു.

യുകെയിലെ മലയാളി സമൂഹത്തിന്‍റെ ഉന്നമനത്തിനു വേണ്ടി എക്കാലവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയും യുകെ മലയാളികളുടെ സുഹൃത്തും മാർഗദർശിയും ആയിരുന്ന ഒരു മഹത് വ്യക്തിത്വമായിരുന്നു തെക്കുംമുറി ഹരിദാസ്.
മാനവികതയ്ക്കും മനുഷ്യസ്നേഹത്തിനും വലിയ പ്രാധാന്യം കൽപ്പിച്ച് പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഹരിദാസിന്‍റെ നിര്യാണം മാലയാളി സമൂഹത്തിനാകെ വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു.

.