സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2021 ഫെബ്രുവരി 4, 5, 6 തീയതികളിൽ
Sunday, January 17, 2021 11:09 AM IST
ഡബ്ലിൻ : അയർലൻഡ് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ 2021 ഫെബ്രുവരി 4, 5, 6 തീയതികളിൽ നടത്തപ്പെടുന്നു. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5.30ന് അവസാനിക്കും. മൂന്നു ദിവസവും മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജനുവരി 31.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie
വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാർ ചാപ്ലൈൻസ് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത് , ഫാ.റോയി വട്ടക്കാട്ട് എന്നിവര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫാ. ക്ലെമന്‍റ് 089 492 7755, ഫാ.രാജേഷ് 089 444 2698, ഫാ.റോയി 089 459 0705.

റിപ്പോർട്ട്: ജയ്സൺ ജോസഫ്