ജോസ് കെ മാണിയുടെ ശ്രമഫലം; ലണ്ടൻ - കൊച്ചി ഫ്ലൈറ്റുകൾ ജനുവരി 26 മുതലുണ്ടാവുമെന്നു ഇന്ത്യൻ ഹൈകമ്മീഷൻ
Saturday, January 9, 2021 2:56 PM IST
ലണ്ടൻ: യുകെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന ലണ്ടൻ- കൊച്ചി ഡയറക്റ്റ് ഫ്ലൈറ്റ് കേന്ദ്രസർക്കാർ വന്ദേമാതരം മിഷന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസമായി ആരംഭിക്കുകയും പിന്നീട് മൂന്നുദിവസമാക്കി മാറ്റുകയും ചെയ്തിരുന്നു.എന്നാൽ യുകെയിലെ പുതിയ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മറ്റു പല രാജ്യങ്ങളും യുകെ യിലേക്കുള്ള ഫ്ലൈറ്റ് സർവീസുകൾ താത്കാലികമായി നിർത്തലാക്കിയപ്പോൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് യുകെ യിലേക്കുള്ള ഡയറക്റ്റ് സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചിരുന്നു.പിന്നീട് ഇന്ത്യയിലേ പല നഗരങ്ങളിൽ നിന്നും പ്രസ്തുത ഫ്‌ളൈറ്റ് സർവീസുകൾ ജനുവരി എട്ടാം തീയതി മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി നവമാധ്യമങ്ങളിലൂടെ അറിയിച്ചപ്പോൾ , ഡൽഹിയും മുംബൈയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗുണപ്രദമായിരുന്ന കൊച്ചിയിൽ നിന്നുള്ള ഡയറക്റ്റ് ഫ്ലൈറ്റ് ഉൾപ്പെടുത്താതെ വന്നതിനെത്തുടർന്ന് യുകെ മലയാളി സമൂഹം ആശങ്കാകുലരായിരുന്നു. പ്രസ്തുത വിവരം യുകെ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു യുകെ മലയാളികളും, പ്രവാസി കേരളാ കോൺഗ്രസ് (എം) നേതാക്കളുമായ ജിജോ അരയത്ത് , എബി പൊന്നാകുഴി തുടങ്ങിയവർ ജോസ് കെ മാണിയെ പ്രസ്തുത വിവരം ജനുവരി രണ്ടാം തീയതി ഇമെയിൽ വഴി അറിയിച്ചു. തുടർന്ന് അദ്ദേഹം കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ടു. അതിനുശേഷം ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ലൈറ്റുകൾ ജനുവരി 26 മുതൽ പുനരാംഭിക്കുമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ നവമാധ്യമങ്ങളിലൂടെ അറിയിച്ചു.

ജോസ് കെ മാണിക്കു പുറമെ കോട്ടയം എംപി തോമസ് ചാഴികാടനുമായും യുകെ പ്രവാസി കേരളാ കോൺഗ്രസ് ( എം) നേതാക്കൾ പ്രസ്തുത വിഷയുമായി ബന്ധപ്പെട്ട് സംസാരിക്കുകയും അദ്ദേഹവും പ്രവാസി മലയാളി കളുടെ ഈ പ്രശ്നത്തിൽ എല്ലാ സഹായവും വാഗ്ദാനം ചെയ്‍തിരുന്നു.

പ്രവാസി കേരള കോൺഗ്രസ് (എം) യുകെ ഘടകം പ്രസിഡന്‍റ് ഷൈമോൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, സീനിയർ നേതാവും സെക്രട്ടറിയുമായ സി.എ ജോസഫ്, സെക്രട്ടറിമാരായ മാനുവൽ മാത്യു, ജിജോ അരയത്ത് ,ജോഷി തോമസ്, ബെന്നി അമ്പാട്ട്, ജിജി വരിക്കശ്ശേരിയിൽ, ബിനു മുപ്രാപ്പള്ളി, വിനോദ് ചുങ്കകരോട്ട്, ഷാജി വാരാകുടി, ജോബിൾ തോപ്പിൽ, ജോബി പുതുകുളങ്ങര, ട്രഷറർ ജയ്മോൻ വഞ്ചിതാനം, ജോർജ്ജുകുട്ടി എണ്ണപ്ളാശ്ശേരിൽ,ഡാന്റോ പോൾ,സാബു ചുണ്ടക്കാട്ടിൽ,ജോഷി സിറിയക് ,അനീഷ് ജോർജ്, ജോമോൻ കുന്നേൽ , ,വിപിൻ പുളിമൂട്ടിൽ, പി കെ രാജുമോൻ ,ലണ്ടൻ റീജീയൻ പ്രസിഡൻറ് സോജി ടി മാത്യു, റീജിയൻ സെക്രട്ടറി എ ബി പൊന്നാകുഴി, തങ്കച്ചൻ എബ്രഹാം ,ബിനോയ് ജോസഫ് ,ഫിലിപ്പ് പുത്തൻപുരക്കൽ തോമസ് വെട്ടിക്കാട്ട്, ബിൽജി വാതല്ലൂർ,, ജോഷി കാഞ്ഞിരത്താനം , മിൽട്ടൺ ജോൺ , ഷാജി ബെക്സ്ഹിൽ, ജോജി വർഗീസ് ,ജോർജ് ജോസഫ്, ടോം കുമ്പിളി മൂട്ടിൽ,ടോം, തോമസ്, ടോം മാത്യു നങ്ങ്യാലിൽ, ജോസ് ചെങ്ങളം, ബിജോയ് വർഗീസ് ,ജോമോൻ ചക്കും കുഴിയിൽ, ബിജു നെല്ലിക്കാ മ്യാലിൽ, റോബർട്ട് വെങ്ങാലി വക്കേൽ, ജെയ്സ് മണ്ണഞ്ചേരിൽ, റെജി വാട്ടംപാറയിൽ ,മനോജ് സക്കറിയാസ് , രാജു തോമസ് , പോൾ തോമസ് , ,ജോർജ് സക്കറിയാസ് ,ഗ്രേസൺ മുറപ്പള്ളിൽ , റെജിമോൻ തോമസ് ,സൈമൺ കൊച്ചേരി യിൽ, തങ്കച്ചൻ ടോൾവർത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ