വര്‍ഷാവസാന പുതുവത്സര ശുശ്രൂഷകളുമായി സെഹിയോന്‍ നൈറ്റ് വിജില്‍
Wednesday, December 30, 2020 4:15 PM IST
ലണ്ടന്‍: സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ എല്ലാമാസവും നടന്നുവരുന്ന നൈറ്റ് വിജില്‍ വര്‍ഷാവസാനവും പുതുവത്സരവും പ്രമാണിച്ച് ഡിസംബര്‍ 31 വ്യാഴാഴ്ചയും ജനുവരി ഒന്നിന് വെള്ളിയാഴ്ചയുമായി നടക്കും.ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് ശുശ്രൂഷകള്‍ നടക്കുക.

ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോന്‍ ടീമും നയിക്കുന്ന നൈറ്റ് വിജില്‍ 2020 ഡിസംബര്‍ 31 ന് രാത്രി 10 മുതല്‍ 2021 ജനുവരി ഒന്നാംതീയതി വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നുവരെയാണ് നടക്കുക.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല വചന പ്രഘോഷണം, ആരാധന എന്നിവയോടൊപ്പം വര്‍ഷാവസാന പുതുവത്സര പ്രാര്‍ത്ഥനകളോടെ നടക്കുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോന്‍ യുകെ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് 07960 149670.