ഡയറക്ടറി പ്രകാശനം ചെയ്തു
Monday, November 30, 2020 5:41 PM IST
ന്യൂഡൽഹി : മലങ്കര ഓർത്തഡോക്സ്‌ ഡൽഹി ഭദ്രസന യുവവജനപ്രസ്ഥാന അംഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഡയറക്ടറിയുടെ ആദ്യ കോപ്പി ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ ആദ്യ വൈസ് പ്രസിഡന്‍റ് ഫാ. സാം വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പാ‍യ്ക്കു നൽകി പ്രകാശനം ചെയ്തു.

സരിതവിഹർ സെന്‍റ് തോമസ് ഇടവക വികാരി റവ. ഡോ.അഡ്വ.ഷാജി ജോർജ്, യുവജനപ്രസ്ഥാനം ഭദ്രാസന ഡയറക്ടറി കൺവീനർ സജു മാത്യു, ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനം സെക്രട്ടറി അഡ്വ. റോബിൻ രാജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: ഷിബി പോൾ