ഗബ്രിയേൽ കോർ എപ്പിസ്കോപ്പക്ക് ഡൽഹിയിൽ യാത്രയയപ്പും കേരളത്തിലേക്കു സ്വീകരണവും
Friday, November 27, 2020 7:19 PM IST
ന്യൂഡൽഹി: നാൽപത്തേഴ് വർഷത്തെ സേവനത്തിനുശേഷം മലങ്കര ഓർത്തോഡോസ് സഭ ഡൽഹി ഭദ്രസനത്തിലെ സീനിയർ വൈദികനായ സാം വി. ഗബ്രിയേൽ കോർ എപ്പസ്കോപ്പക്ക് യാത്രയയപ്പ് നൽകി.

സ്കൂൾ ഓഫ് ഓർത്തോഡോസ് സേക്രഡ് മ്യൂസിക് പ്രവത്തകർ സൂം വഴി ഒരുക്കിയ സമ്മേളനത്തിൽ സഭ മുൻ മാനേജിംഗ് കമ്മിറ്റി അംഗം ഫാ ഷാജി മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. ഡൽഹി ഭദ്രസന സെക്രട്ടറി ഫാ. സജി യോഹന്നാൻ അട്ടപ്പാടി ആദിവാസികേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സഭയുടെ മിഷൻ സെന്‍ററിന്‍റെ മാനേജർ എം.ഡി. യൂഹാനോൻ റമ്പാച്ചൻ, നൈനാൻ എബ്രഹാം (ടെക്സസ്), പി.എം. ജോൺ, ജോർജ് വര്ഗീസ്‌, സജിമോൻ ജോർജ്, കെ.എ. തോമസ് , റോബിൻസൺ പണിക്കർ (ദുബായ് ), സി.ഐ. ഐപ്പ്, ജിജി കെ. നൈനാൻ, എലിസബത്ത്, സിൻസി തോമസ് (അരിസോണ), ബിന്ദു അജിത് (ന്യൂയോർക്ക്), ലീന ബിജു (സൗദി അറേബ്യ), ആശ ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവത്തകർ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ നിന്ന് റമ്പാച്ചന്‍റെ നേതൃത്യത്തിൽ കേരളത്തിലേക്കു സ്വാഗതം ചെയ്തു. മാമ്മൻ മാത്യു സ്വാഗതവും ജോജി നൈനാൻ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്