അന്നമ്മ തോമസ് നിര്യാതയായി
Wednesday, November 11, 2020 3:00 PM IST
ഡബ്ലിൻ: അയർലൻഡ് സ്ലൈഗോ ഇന്ത്യൻ അസോസിയേഷൻ സ്ഥാപകാംഗം നൈനാൻ തോമസിന്‍റെ മാതാവ് റിട്ട ഫാർമസിസ്റ്റ് കോട്ടയം പൊങ്ങന്താനം നാങ്കുളത്തു പട്ടശേരിൽ അന്നമ്മ തോമസ് (71)നിര്യാതയായി. സംസ്കാരം 11 നു ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പൊങ്ങന്താനം ഓർത്തഡോക്സ് ദേവാലയത്തിൽ.

നാങ്കുളത്ത് പട്ടശേരില്‍ എന്‍.എന്‍ തോമസിന്‍റെ (റിട്ട: പോസ്റ്റ് മാസ്റ്റര്‍) ഭാര്യയാണ്. മണര്‍കാട് തലപ്പാടി കൊച്ചുപുരക്കല്‍ കുടുംബാഗമാണ്. മക്കള്‍: നൈനാന്‍ തോമസ് (അയര്‍ലണ്ട്),ഡോളി തോമസ് ( ഓസ്ട്രേലിയ). മരുമക്കള്‍: ലിന്‍സി ജോസഫ്, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ,സ്ലൈഗോ ,അയര്‍ലണ്ട്,(കായപ്പുറത്ത്,തിരുവല്ല), അനൂപ് മര്‍ക്കോസ് (ഓസ്ട്രേലിയ) വാഴക്കാലചിറയില്‍, പുളിക്കല്‍ കവല.

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ