കുടിയേറ്റക്കാര്‍ക്ക് കോവിഡ് കടുത്ത ആഘാതം: മെര്‍ക്കല്‍
Tuesday, October 20, 2020 9:59 PM IST
ബര്‍ലിന്‍: ജോലികള്‍ നഷ്ടപ്പെടുന്നതും ഭാഷാ പഠന ക്ലാസുകള്‍ റദ്ദാക്കപ്പെടുന്നതും കാരണം കോവിഡ് 19 വിദേശ കുടിയേറ്റക്കാര്‍ക്ക് കടുത്ത ആഘാതമാണ് വരുത്തിയതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

ആനുപാതികമല്ലാത്ത രീതിയില്‍ കടുത്ത ആഘാതമാണ് കൊറോണവൈറസ് കാരണം കുടിയേറ്റക്കാര്‍ക്കുണ്ടാകുന്നത് എന്ന ഒഇസിഡി റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മെര്‍ക്കലിന്‍റെ പ്രതികരണം.

യൂറോപ്പില്‍ വൈറസിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നു എന്നതുകൊണ്ട് വിദേശരാജ്യങ്ങളില്‍ നിന്നു വന്നവര്‍ അവഗണിക്കപ്പെടാന്‍ പാടില്ലെന്നും ആംഗല മെർക്കൽ ഓര്‍മിപ്പിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍