"മഞ്ഞിൽ വിരിഞ്ഞ ഓർമകൾ' ഒക്ടബോർ 25 ന് പ്രകാശനം ചെയ്യും
Tuesday, October 20, 2020 4:52 PM IST
സൂറിച്ച്: സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ഭാഷാപ്രേമികളായ ഒരു കൂട്ടം മലയാളികൾ ചേർന്ന് രചിച്ച പുസ്തകം "മഞ്ഞിൽ വിരിഞ്ഞ ഓർമകൾ' ഒക്ടബോർ 25 ന് പ്രശസ്ത എഴുത്തുകാരൻ സഖറിയ ഓൺലൈനിൽ പ്രകാശനം ചെയ്യും.

ജെയിംസ് തെക്കേമുറി, ബേബി കാക്കശേരി, ടോം കുളങ്ങര, ജേക്കബ് മാളിയേക്കൽ , ജോജോ വിച്ചാട്ട് ,അഗസ്റ്റിൻ പറാണികുളങ്ങര , ആന്‍റണി പനക്കൽ, ഫൈസൽ അഷ്ടമിച്ചിറ,ജോൺ കുറിഞ്ഞിരപ്പള്ളി, സുരാജ് കൊച്ചേരിൽ എന്നിവരാണ് ഇതിൽ എഴുതിയിരിക്കുന്നത്. സുനിൽ പി. ഇളയിടം അവതാരിക എഴുതിയ പുസ്തകത്തിന്‍റെ പബ്ലിഷേഴ്‌സ് ഇന്ദുലേഖ ആണ്.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ