മാതൃഭക്തിയിലൂടെ ക്രിസ്തുവിലേക്കെന്ന സന്ദേശവുമായി രണ്ടാം ശനിയാഴ്ച കൺവൻഷൻ
Thursday, October 8, 2020 5:17 PM IST
ലണ്ടൻ: പരിശുദ്ധ ദൈവ മാതാവിനോടുള്ള യഥാർത്ഥ ഭക്തിയും സ്നേഹവും വഴി യേശുവുമായി ഐക്യപ്പെടുകയെന്ന സന്ദേശമേകിക്കൊണ്ട് സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ 10 ന് നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷനിൽ കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷ നടക്കും .

ഉച്ചയ്‌ക്ക് 12 മുതൽ 1.15 വരെ www.youtu.be/V-XFIIoTN5A എന്ന ലിങ്കിൽ ഈ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ് .

മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ അതിജീവിക്കുകയെന്ന അനുഗ്രഹ സുവിശേഷവുമായി സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

ഡയറക്ടർ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവൻഷനിൽ , ഓസ്കോട്ട് സെന്‍റ് മേരീസ് സെമിനാരി കോളജ് സ്പിരിച്വൽ ഡയറക്ടർ കാനൻ ജോൺ യുഡ്രിസ്‌, അമേരിക്കയിൽ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകൻ ബ്രദർ ജോർജ് പട്ടേരിൽ , സെഹിയോൻ യുകെ കാത്തലിക് മിനിസ്ട്രി യുടെ പ്രമുഖ ശുശ്രൂഷകനും രണ്ടാം ശനിയാഴ്ച കൺവൻഷന്‍റെ കോ ഓർഡിനേറ്ററുമായ ബ്രദർ. ജോൺസൺ ജോസഫ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവൻഷൻ .ഒന്നു മുതൽ 4 വരെ ഇംഗ്ലീഷ് കൺവൻഷനും നടക്കും .

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬.

റിപ്പോർട്ട്: ബാബു ജോസഫ്