സർഗവേദി ഓൺലൈൻ മത്സര വിജയികൾ
Friday, August 7, 2020 4:36 PM IST
ലണ്ടൻ: സമീക്ഷ യുകെ കുഞ്ഞു പ്രതിഭകളുടെ സർഗവാസനകൾ പ്രദർശിപ്പിക്കാൻ സർഗവേദി എന്ന ഓൺലൈൻ മത്സരങ്ങൾ നലാം ഘട്ടത്തിലേക്ക് കടന്നിരിക്കെ ഏപ്രിൽ 27 മുതൽ മേയ് 10 വരെ നടത്തിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. മൂന്നു വയസു മുതൽ 18 വയസുവരെയുള്ള കുഞ്ഞു പ്രതിഭകളെ വിവിധ വിഭാഗങ്ങളിലായി തിരിച്ചു നടത്തിയ മത്സരത്തിന് മികച്ച പ്രതികരണമാണ് കുട്ടികളിൽനിന്നു ഉണ്ടായത്.

സബ് ജൂണിയർ വിഭാഗത്തിന് ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം, ജൂണിയർ വിഭാഗത്തിന് സുപ്രസിദ്ധ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്ററുടെ ഒരു ഗാനം, സീനിയേസിന് മലയാളി ഹൃദയത്തോടു ചേർത്ത അനശ്വര കലാകാരൻ അർജുനൻ മാസ്റ്റർ സംവിധാനം ചെയ്ത ഏതെങ്കിലും ഒരു ഗാനം എന്നിവയായിരുന്നു ആലാപനത്തിനായി നൽകിയത്.

പ്രഗത്ഭരായ വധികർത്താക്കളാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ലഭിച്ച എൻട്രികളിലിൽ നിന്നും ഓരോ വിഭാഗത്തിലെയും മികച്ച 10 വീതം ഗാനങ്ങൾ സമീക്ഷ സർഗവേദിയുടെ വിദഗ്ധ സമിതി ആദ്യ റൗണ്ടിൽ തിരഞ്ഞെടുത്തു. ഷോർട് ലിസ്റ്റ് ചെയ്ത ഈ ഗാനങ്ങളിൽ നിന്നും ഏറ്റവും മികച്ച മൂന്നു ഗാനങ്ങൾ രണ്ടാം റൗണ്ടിൽ തിരഞ്ഞെടുത്തത് ചലച്ചിത്ര സംഗീത രംഗത്തെ പ്രഗത്ഭരായ കൃഷ്ണചന്ദ്രൻ, ഗ്രേഷ്യ അരുൺ , ഷിനു ഷിബു (ആമി) എന്നിവരായിരുന്നു.

വിവിധ വിഭാഗങ്ങളിലെ വിജയികളുടെ പേരുവിവരങ്ങൾ ചുവടെ:

സബ് ജൂണിയേഴ്സ്

എഡ് വിൻ ആൻഡ്രൂസ് റോയ് (ഒന്നാം സ്ഥാനം )
റെബേക്ക ആൽ ജിജോ (രണ്ടാം സ്ഥാനം)
ആദ്യ മുണ്ടക്കൽ (മൂന്നാം സ്ഥാനം)
എയിഡൻ ജിൽസ് വിധികർത്താക്കളുടെ പ്രത്യേക പരാമർശനിടയായി.

ജൂണിയർ വിഭാഗം

ഇസബെൽ ഫ്രാൻസിസ് (ഒന്നാം സ്ഥാനം)
അന്ന ഹെലൻ റോയി (രണ്ടാം സ്ഥാനം)
ദേവപ്രീയ വേലകുന്ന് (മൂന്നാം സ്ഥാനം)

സീനിയർ വിഭാഗം

റ്റെസ സൂസൻ ജോൺ (ഒന്നാം സ്ഥാനം)
സൈറ മറിയ ജിജോ (രണ്ടാം സ്ഥാനം)
മേഘ്ന മനു (മുന്നാം സ്ഥാനം)

റിപ്പോർട്ട്: ബിജു ഗോപിനാഥ്