ഗ്രെറ്റ് തുന്‍ബര്‍ഗ് ഒരു ബില്യൺ യൂറോയുടെ അവാര്‍ഡ് തുക സംഭാവന ചെയ്യും
Friday, July 24, 2020 8:45 PM IST
സ്റ്റോക്ക്ഹോം: തനിക്കു ലഭിച്ച ഒരു ബില്യൺ യൂറോയുടെ ഹ്യുമാനിറ്റേറിയന്‍ പുരസ്കാരത്തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് സ്വീഡിഷ് കൗമാര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്.

പ്രഥമ ഗുല്‍ബെന്‍കിയന്‍ പുരസ്കാരത്തിനാണ് പതിനേഴുകാരി കഴിഞ്ഞ ദിവസം അര്‍ഹയായത്. വര്‍ത്തമാനകാലത്തെ ഏറ്റവും പ്രമുഖമായ വ്യക്തിത്വങ്ങളിലൊന്ന് എന്നാണ് പുരസ്കാര നിര്‍ണയ സമിതി ഗ്രെറ്റയെ വിശേഷിപ്പിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുമെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കായി തുക വീതിച്ചു നല്‍കാനാണ് ഗ്രെറ്റയുടെ തീരുമാനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ