സെഹിയോൻ യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ ജൂലൈ 11 ന്; കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ
Friday, July 10, 2020 3:55 PM IST
ലണ്ടൻ: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച കൺവൻഷൻ ജൂലൈ 11 നു നടക്കും. ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ ഇത്തവണയും ലോക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

ഡയറക്ടർ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവൻഷനിൽ , അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ. നോബിൾ തോട്ടത്തിൽ , അമേരിക്കയിലെ സെഹിയോൻ ശുശ്രൂഷകളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന പ്രശസ്ത വചന ശുശ്രൂഷക ഐനിഷ് ഫിലിപ്പ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും .

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവൻഷൻ . ഉച്ചകഴിഞ്ഞു ഒന്നു മുതൽ 3 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷക്ക് സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിംഗ്ഡം ടീം നേതൃത്വം നൽകും . മൂന്നു മുതൽ വൈകിട്ട് 6 വരെ ഇംഗ്ലീഷ് കൺവൻഷനും നടക്കും. വിശുദ്ധ കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്തു.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬.

റിപ്പോർട്ട്: ബാബു ജോസഫ്