കേളി ഓൺലൈൻ കഥാ സംഗീത മേള ജൂണിൽ
Tuesday, May 26, 2020 10:42 AM IST
സൂറിച്ച്: കേളി ഓൺലൈൻ കഥാ സംഗീത മേള ജൂൺ 13 മുതൽ 30 വരെ സൂറിച്ചിൽ നടക്കും. ഭാരതീയ കലകൾക്ക് കഴിഞ്ഞ 17 വർഷങ്ങളായി മത്സരത്തിലൂടെ സ്വിറ്റ്‌സർലൻഡിൽ അന്താരാഷ്ട്ര വേദി ഒരുക്കുന്ന പ്രമുഖ സാംസ്‌കാരിക സംഘടനയാണ് കേളി. അപ്രതീക്ഷിതമായി വന്നെത്തിയ മഹാമാരി ഈ വർഷത്തെ കലാമേളയെ അസാധ്യമാക്കിയ പശ്ചാത്തലത്തിലാണ് രണ്ടിനങ്ങളിൽ മാത്രം കേളി ഓൺലൈൻ പരിപാടി സംഘടിപ്പിക്കുന്നത്.

കുരുന്നുകളുടെ വാസനകളെ പോഷിപ്പിക്കുവാൻ സ്റ്റോറി ടെല്ലിംഗും കുട്ടികൾക്ക് പാട്ടുമത്സരവും കേളി സംഘടിപ്പിക്കുന്നു. സ്റ്റോറി ടെല്ലിംഗ് 4 മുതൽ 9 വയസുള്ളവർക്കും പാട്ട് 9 മുതൽ 16 വയസുള്ളവർക്കും ആയിരിക്കും.

ലോകത്തിന്‍റെ ഏതു ഭാഗത്തുനിന്നുമുള്ളവർക്കും മത്സരങ്ങളിൽ പങ്കെടുക്കാം. 10,000 രൂപ വീതമാണ് ഒന്നാം സമ്മാനം. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആസ്വാദകർ വീക്ഷിക്കുന്ന വിധം കേളി ഫേസ് ബുക്കിൽ പ്രോഗ്രാം കാഴ്ച വയ്ക്കും.

കൂടുതൽ വിവരങ്ങൾ കേളി സ്വിസ് ഫേസ് ബുക്കിലും വെബ് സൈറ്റിലും ലഭ്യമാണ്.
രജിസ്‌ട്രേഷൻ 0041 77417 6554 എന്ന വാട്ട്സ് ആപ് നമ്പറിൽ ചെയ്യാവുന്നതാണ്.

റിപ്പോർട്ട്: ജേക്കബ് മാളേയ്ക്കൽ