മലയാളം ഗാനവുമായി ഉക്രൈനിലെ സന്യാസിനികളുടെ ബാൻഡ് (വീഡിയോ)
Saturday, May 23, 2020 7:52 PM IST
ഉക്രൈയിനിൽ നിന്നുള്ള എസ്ജെഎസ്എം സന്യാസിനികളുടെ മലയാള ഭകതിഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മ്യൂസിക് ശുശ്രൂഷയുടെ ഭാഗമായി മലയാളികളായ ഏതാനും സന്യാസിനികളുടെ സഹായത്തോടെയാണ് ഉക്രൈന്‍ സ്വദേശിനികളായ ഈ കന്യാസ്ത്രികള്‍ മലയാള ഗാനം ആലപിച്ചിരിക്കുന്നത്.

ഹിബ്രു, ഇറ്റാലിയന്‍, പോളിഷ്, ഫ്രഞ്ച്, മലയാളം, ഉക്രെയിന്‍, റഷ്യന്‍, ഭാഷകളില്‍ സംഗീത ശുശ്രൂഷ നടത്താനുള്ള കഴിവ് ഈ സന്യാസിനികള്‍ ഇതിനോടകം സ്വായത്തമാക്കി. മലയാളിയായ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി പയ്യപ്പള്ളിയുടെ ശ്രമങ്ങളാണ് മലയാളം ഗാനം കൂടി ഇവരുടെ ശുശ്രൂഷകളില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണയായത്. 20 അംഗങ്ങളുള്ള കോണ്‍വെന്‍റില്‍ സിസ്റ്റർ ലിജിക്കൊപ്പം സിസ്റ്റർ ജയന്തി മല്‍പ്പാനും മലയാളികളാണ്.

1845 ഫ്രാന്‍സിൽ രൂപം കൊണ്ട ഈ സഭാസമൂഹം 1998 മുതല്‍ ഉക്രൈയിനില്‍ പ്രവര്‍ത്തിക്കുന്നു.