ഓ​സ്ട്രി​യ​യി​ൽ 300 കു​ട്ടി​ക​ൾ കൊ​റോ​ണ ബാ​ധി​ത​ർ
Thursday, April 2, 2020 10:05 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ൽ കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 150 ആ​യി. രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 10,700 ക​ട​ന്നു. ഇ​തി​ൽ 300 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ രാ​ജ്യ​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 10,711 ആ​യി​രു​ന്നു. ഇ​തി​ൽ 1000 പേ​ർ ആ​ശു​പ​ത്രി​യി​ലും 215 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ക​ഴി​യു​ന്നു.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 284 കു​ട്ടി​ക​ൾ കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ത​രാ​ണ്. ഇ​തി​ൽ 46 പേ​ർ അ​ഞ്ചു വ​യ​സി​ൽ താ​ഴെ മാ​ത്രം പ്രാ​യം ഉ​ള്ള​വ​രു​മാ​ണ്. രോ​ഗ​ബാ​ധി​ത​രി​ൽ കൂ​ടു​ത​ലും 45 നും 54 ​വ​യ​സി​നു​മി​ട​യി​ലു​ള്ള​വ​രു​മാ​ണ്(2300 പേ​ർ).

രാ​ജ്യ​ത്തെ സം​സ്ഥാ​ന​ങ്ങ​ളി​ൽ ടി​റോ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്നു. 24000 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​ർ. അ​പ്പ​ർ ഓ​സ്ട്രി​യ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ 1740, ലോ​വ​ർ ഓ​സ്ട്രി​യ 1690 പേ​രു​മാ​യി മൂ​ന്നാ​മ​തെ​ത്തി നി​ൽ​ക്കു​ന്നു.

വി​യ​ന്ന​യി​ൽ 1500 പേ​രും സ്റ്റ​യ​ർ​മാ​ർ​ക്കി​ൽ 1100, സാ​ൽ​സ്ബു​ർ​ഗി​ൽ 993 ഉം ​ഫൊ​റാ​റ​ൽ ബ​ർ​ഗി​ൽ 674 ഉം ​കാ​ര​ന്‍റ​നി​ൽ 293 ഉം ​ബു​ർ​ഗ​ൻ​ലാ​ൻ​ഡി​ൽ 198 ഉം ​പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ ഇ​ന്ന​ലെ വ​രെ 150 ആ​യി ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.​

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ