വൈറസിനെ പിടിച്ചുകെട്ടാനാവാതെ ഇറ്റലി
Monday, March 23, 2020 8:56 PM IST
റോം: കൊറോണവൈറസ് ബാധ കാരണം മരിച്ചവരുടെ എണ്ണം ഇറ്റലിയില്‍ 5500 പിന്നിട്ടു. ചൈനയില്‍ ഔദ്യോഗിക കണക്കനുസരിച്ച് 3250 പേരാണ് മരിച്ചത്. ശനിയാഴ്ച 793 പേര്‍ മരിച്ച സ്ഥാനത്ത് ഞായറാഴ്ച 651 പേരാണ് ഇറ്റലിയിൽ മരിച്ചത്. മരണസംഖ്യയിലെ ചെറിയ കുറവ് ആശ്വസിക്കാന്‍ മാത്രം വക നല്‍കുന്നതല്ല. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഞായറാഴ്ച മാത്രം പത്തര ശതമാനം വര്‍ധനയുണ്ട്. അറുപതിനായിരത്തോളം പേരാണ് രാജ്യത്തിപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.

വെള്ളിയാഴ്ചയ്ക്കു ശേഷമാണ് 2000 പേര്‍ മരിച്ചത്. സര്‍ക്കാര്‍ നടപടികള്‍ ഫലപ്രദമാകാത്തതിന്‍റെ ഉത്തമ ഉദാഹരണമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

പാരീസ്: കൊറോണ വൈറസ് ബാധ കാരണം ഞായറാഴ്ച മാത്രം 112 പേര്‍ മരിച്ചതോടെ ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 674 പേര്‍ ഇതിനകം രാജ്യത്ത് രോഗബാധ കാരണം മരിച്ചുകഴിഞ്ഞു. പതിനാറായിരത്തിലധികം(16,689) പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ദിവസം നാലായിരം ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, രോഗലക്ഷണങ്ങളില്ലാത്തവരെല്ലാം രോഗമില്ലാത്തവരല്ലെന്നും യഥാര്‍ഥ രോഗികളുടെ എണ്ണം കണ്ടെത്തിയതിലും വളരെ കൂടുതലായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

ഏകദേശം 7500 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ രണ്ടായിരത്തോളം പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആകെ രോഗബാധിതരില്‍ മുപ്പത്തഞ്ചു ശതമാനം അറുപത്തഞ്ചു വയസിനു താഴെയുള്ളവരാണ്.2000 പേര്‍ സുഖം പ്രാപിച്ചുകഴിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഫ്രാന്‍സ് ലോക്ക്ഡൗണിലാണ്. അവശ്യ സര്‍വീസുകള്‍ക്കു മാത്രമാണ് ഇളവുള്ളത്.

അര ലക്ഷം ആരോഗ്യ പ്രവര്‍ത്തകരെ അധികമായി നിയോഗിച്ച് സ്പെയ്ന്‍

പാരീസ്: കൊറോണവൈറസ് ബാധ കാരണം ഞായറാഴ്ച മാത്രം 112 പേര്‍ മരിച്ചതോടെ ഫ്രാന്‍സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 674 പേര്‍ ഇതിനകം രാജ്യത്ത് രോഗബാധ കാരണം മരിച്ചുകഴിഞ്ഞു.

പതിനാറായിരത്തിലധികം(16,689) പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ദിവസം നാലായിരം ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. എന്നാല്‍, രോഗലക്ഷണങ്ങളില്ലാത്തവരെല്ലാം രോഗമില്ലാത്തവരല്ലെന്നും യഥാര്‍ഥ രോഗികളുടെ എണ്ണം കണ്ടെത്തിയതിലും വളരെ കൂടുതലായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

ഏകദേശം 7500 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ രണ്ടായിരത്തോളം പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. ആകെ രോഗബാധിതരില്‍ മുപ്പത്തഞ്ചു ശതമാനം അറുപത്തഞ്ചു വയസിനു താഴെയുള്ളവരാണ്.2000 പേര്‍ സുഖം പ്രാപിച്ചുകഴിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഫ്രാന്‍സ് ലോക്ക്ഡൗണിലാണ്. അവശ്യ സര്‍വീസുകള്‍ക്കു മാത്രമാണ് ഇളവുള്ളത്.

മാഡ്രിഡ്: കൊറോണവൈറസിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി സ്പെയ്ന്‍ 52,000 ആരോഗ്യ പ്രവര്‍ത്തകരെ കൂടി അധികമായി നിയോഗിച്ചു. നിലവിലുള്ള ആശുപത്രികളില്‍ സ്ഥലവും സൗകര്യങ്ങളും തികയാതെ വരുന്ന സാഹചര്യത്തില്‍ ഫീല്‍ഡ് ഹോസ്പിറ്റലുകളും തയാറാക്കുന്നു.

രാജ്യത്ത് വൈറസ് ബാധ കാരണം മരിച്ചവരുടെ എണ്ണം ആയിരത്തിഅഞ്ഞൂറിനോടടുക്കുകയാണ്. ഞായറാഴ്ച മാത്രം മുപ്പതു ശതമാനം വര്‍ധനയാണ് മരണസംഖ്യയില്‍ രേഖപ്പെടുത്തിയത് 394 പേര്‍ ഒറ്റ ദിവസം മരിച്ചു.

ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവുമധികം പേര്‍ കൊറോണവൈറസ് ബാധിച്ചു മരിച്ച രാജ്യമാണ് സ്പെയ്ന്‍. മരിച്ചവരില്‍ ഏറെയും എഴുപതിനു മുകളില്‍ പ്രായമുള്ളവരാണ്. അതില്‍ തന്നെ 80 നു മുകളിലുള്ളവരാണ് ഭൂരിപക്ഷം. നിലവില്‍ തീവ്ര പരിചരണ വിഭാഗങ്ങളില്‍ കഴിയുന്നവരില്‍ 70 ശതമാനവും അറുപതിനു മുകളില്‍ പ്രായമുള്ളവരുമാണ്.

വൈറസിനെ നേരിടാന്‍ സ്വിറ്റ്സര്‍ലന്‍ഡ് ആര്‍മി റിസര്‍വിസ്ററുകളുടെ സഹായം തേടി

ബേണ്‍: രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായി സ്വിറ്റ്സര്‍ലന്‍ഡ് ആര്‍മി റിസര്‍വിസ്റ്റുകളെ വിളിച്ചു ചേര്‍ക്കുന്നു. കൊറോണവൈറസ് ബാധ പടരുമ്പോള്‍ ആശുപത്രികള്‍ നേരിടുന്ന സമ്മര്‍ദം ലഘൂകരിക്കുന്നതിനാണ് നടപടി.

എണ്ണായിരം പേരെ നല്‍കാമെന്നാണ് സര്‍ക്കാരിനു സൈന്യം നല്‍കിയിരിക്കുന്ന വാഗ്ദാനം.
വൈറസ് വ്യാപനം തടയാന്‍ രാജ്യത്തെ സ്കൂളുകളും യൂണിവേഴ്സിറ്റികളുമെല്ലാം നേരത്തെ തന്നെ അടച്ചു കഴിഞ്ഞു. ഇതിനകം ഏഴായിരം പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അറുപതു പേര്‍ മരിച്ചു.

ഇതര യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ചതിനു സമാനമായ കടുത്ത നിയന്ത്രണങ്ങളിലേക്കു സ്വിറ്റ്സര്‍ലന്‍ഡ് കടന്നിരുന്നില്ല. എന്നാല്‍, വെള്ളിയാഴ്ചത്തെ സര്‍ക്കാര്‍ ഉത്തരവിലൂടെ അഞ്ച് പേരിലധികം കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്.

ഡെന്‍മാര്‍ക്കില്‍ എസ്എംഎസ് ബോധവത്കരണവുമായി പോലീസ്

കോപ്പന്‍ഹേഗന്‍: കൊറോണവൈറസ് വ്യാപനത്തിനെതിരേ ബോധവത്കരണം നടത്താന്‍ ഡെന്‍മാര്‍ക്കിലെ പോലീസ് സേന എസ്എംഎസ് സേവനം ഉപയോഗപ്പെടുത്തുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് എസ്എംഎസ് രൂപത്തില്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കുന്നത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വളരെ മുന്‍പു തന്നെ സ്വീകരിച്ച രീതിയാണിത്. റിങ് ബാക്ക് ടോണില്‍ ബോധവത്കരണ സന്ദേശം നല്‍കിയും ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ മാതൃക കാട്ടിയിരുന്നു.

അതേസമയം, പത്തു മില്യണിലധികം മെസേജുകള്‍ എങ്ങനെ അയയ്ക്കുമെന്ന കണ്‍ഫ്യൂഷന്‍ ഡാനിഷ് പോലീസിന് ഇനിയും പരിഹരിക്കാനായിട്ടില്ല. കുറച്ചു വൈകിയായാലും എല്ലാവര്‍ക്കും ഇതയച്ചിട്ടു തന്നെ കാര്യം എന്ന തീരുമാനത്തിലാണ് പോലീസ് മേധാവികള്‍.

റിപ്പോർട്ട്: ജോസ് കുന്പിളവേലിൽ