ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ ക്വാ​റ​ന്‍റൈ​നി​ൽ
Monday, March 23, 2020 2:24 AM IST
ബർ​ലി​ൻ: കോ​വി​ഡ്-19 സം​ശ​യ​ത്തെ തു​ട​ർ​ന്നു ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ൽ ക്വാ​റ​ന്‍റൈ​നി​ൽ. മെ​ർ​ക്ക​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​വ​രെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

മെ​ർ​ക്ക​ലി​നെ ഹോം ​ക്വാ​റ​ന്‍റൈ​നി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മെ​ർ​ക്ക​ലി​ന്‍റെ സാ​ന്പി​ളു​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ര​ണ്ടി​ല​ധി​കം ആ​ളു​ക​ളു​ടെ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും ജ​ർ​മ​നി​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. 24,852 പേ​ർ​ക്കാ​ണ് ജ​ർ​മ​നി​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 2,488 പേ​ർ​ക്ക് 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജ​ർ​മ​നി​യി​ൽ 94 പേ​ർ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു.