പു​ഷ്പ​വി​ഹാ​ർ ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വ​ച്ചു
Tuesday, March 17, 2020 9:40 PM IST
ന്യൂ​ഡ​ൽ​ഹി: പു​ഷ്പ​വി​ഹാ​ർ ശ്രീ​ധ​ർ​മ്മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ മാ​ർ​ച്ച് 25. 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ കോ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

25നും 26​നും ന​ട​ത്താ​നി​രു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും 27നു ​വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​ന്നു ചേ​രാ​റു​ള്ള ഘോ​ഷ​യാ​ത്ര​ക​ളും വേ​ണ്ടെ​ന്ന് വ​യ്ക്കു​വാ​ൻ പു​ഷ്പ​വി​ഹാ​ർ അ​യ്യ​പ്പ​സേ​വാ സ​മി​തി തീ​രു​മാ​നി​ച്ചു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്േ‍​റ​യും നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ മാ​റ്റി​വ​ച്ച​ത്.

ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ദി​നത്തിൽ ന​ട​ത്തേ​ണ്ടിയി​രു​ന്ന പ്ര​ത്യേ​ക ഹോ​മ​ങ്ങ​ളും ക​ള​ഭാ​ഭി​ക്ഷേ​ക​വും വൈ​കി​ട്ട് ന​ട​ത്താ​നി​രു​ന്ന പു​ഷ്പാ​ഭി​ഷേ​ക​വും ക്ഷേ​ത്ര​ത​ന്ത്രി പു​തു​മ​ന ദാ​മോ​ധ​ര​ൻ ന​ന്പൂ​തി​രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മ​റ്റൊ​രു​വ​സ​ര​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ സ​മി​തി​യോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്