ഡൽഹി ഭദ്രാസന മർത്തമറിയം വനിതാസമാജം ഏകദിന സമ്മേളനം മാർച്ച് 15 ന്
Saturday, March 14, 2020 3:14 PM IST
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഡൽഹി ഭദ്രാസന മർത്തമറിയം വനിതാസമാജം ഏകദിന സമ്മേളനം തുക്ലക്ക് ബാദ് ,ഡൽഹി ഓർത്തഡോക്സ് സെന്‍ററിൽ മാർച്ച് 15 നു (ഞായർ) രാവിലെ 10 മുതൽ നടക്കും .

"എന്‍റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്‍റെ ശ്വാസം എന്‍റെ മൂക്കിലും ഉണ്ടല്ലോ' എന്നതാണ് ചിന്താവിഷയം . ക്ലാസുകൾക്ക് റവ. ഡോ.റെജി മാത്യുവും (ഡീൻ ഓഫ് സ്റ്റഡീസ് സ്,കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ), കാൻസർ ബോധവത്കരണ ക്ലാസിന് ഡൽഹി ഡീനിപ്പ് കെയറും നേതൃത്വം നൽകും.

ഭദ്രാസന മെത്രാപ്പോലീത്ത , ഡോ.യൂഹാനോൻ മാർ ദിമിത്രിയോസ് ഉദ്ഘാടനം നിർവഹിക്കും. ഭദ്രാസന സെക്രട്ടറി ഫാ.സജി യോഹന്നാൻ, സമാജം വൈസ് പ്രസിഡന്‍റ് ഫാ. പത്രോസ് ജോയ്, ജനറൽ സെക്രട്ടറി റെയ്ച്ചൽ ജോഷ്വ, സുശീലാമ്മ സൈമൺ,സൂസൻ രാജു എന്നിവർ പ്രസംഗിക്കും.

റിപ്പോർട്ട്: ജോജി വഴുവാടി