ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മ​കം തൊ​ഴ​ൽ ഞാ​യ​റാ​ഴ്ച
Thursday, March 5, 2020 10:11 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ്ര​സി​ദ്ധ​മാ​യ മ​കം തൊ​ഴ​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്ത​പ്പെ​ടും.

രാ​വി​ലെ അ​ഞ്ചി​ന് നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഗ​ണ​പ​തി ഹോ​മ​ത്തോ​ടു​കൂ​ടി മ​കം തൊ​ഴ​ൽ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. അ​ഭി​ഷേ​കം, ഉ​ഷ:​പൂ​ജ, ഉ​ച്ച പൂ​ജ എ​ന്നി​വ​യും കൂ​ടാ​തെ മ​കം തൊ​ഴ​ൽ പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക പൂ​ജ​ക​ളും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി ല​ഘു​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​വും.

കു​ഭ​മാ​സ​ത്തി​ലെ മ​കം തൊ​ഴ​ൽ നാ​ളി​ൽ സ​ർ​വാ​ല​ങ്കാ​ര വി​ഭൂ​ഷി​ത​യാ​യി നി​ന്ന് പു​ണ്യം ചൊ​രി​യു​ന്ന ചോ​റ്റാ​നി​ക്ക​ര​യ​മ്മ​യു​ടെ സു​കൃ​തം നു​ക​രാ​നെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ത്ഥം രാ​വി​ലെ അ​ഞ്ചി​ന് തു​റ​ക്കു​ന്ന ക്ഷേ​ത്ര​ന​ട 11.30നു ​മാ​ത്ര​മേ അ​ട​ക്കൂ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9354984525) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ (8800552070) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി