ഗ​ർ​ബോ ഞാ​യ​ർ ആ​ച​രി​ച്ചു
Monday, March 2, 2020 11:01 PM IST
നൃൂ​ഡ​ൽ​ഹി : ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ യു​വ​ജ​ന പ്ര​സ്ഥാ​നം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ത്തോ​ടു​നു​ബ​ന്ധി​ച്ച് വ​ലി​യ നോ​ന്പി​ലെ മാ​ർ​ച്ച് ഒ​ന്ന് ര​ണ്ടാം ഞാ​യ​ർ കു​ഷ്ഠ രോ​ഗി​യെ സൗ​ഖ്യ​മാ​ക്കി​യ​തി​ന്‍റെ ഓ​ർ​മ്മ ആ​ച​രി​ച്ചു.

താ​ഹി​ർ​പൂ​ർ മ​ദ​ർ തേ​രെ​സാ കു​ഷ്ഠാ​രോ​ഗാ​ശൂ​പ​ത്രി​യി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഉ​മ്മ​ൻ മാ​തൃു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച് മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും, ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ