ഡബ്ലിന്‍ സീറോ മലബാര്‍സഭയില്‍ വിഭൂതി തിരുനാള്‍ തിങ്കളാഴ്ച
Saturday, February 22, 2020 12:08 PM IST
ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ക്രമമനുസരിച്ച് ഫെബ്രുവരി 24 തിങ്കളാഴ്ച വിഭൂതി തിരുനാള്‍ റിയാല്‍ട്ടോയിലെ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ആഘോഷിക്കുന്നു.

ഫെബ്രുവരി 23 ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ അമ്പതുനോമ്പ് ആരംഭിക്കുന്നു. സീറോ മലബാര്‍ ക്രമമനുസരിച്ച് വലിയ നൊമ്പിന്റെ ആദ്യദിനമായ തിങ്കളാഴ്ച വൈകിട്ട് നാലു മുതല്‍ ആറു വരെ ആരാധനയും തുടര്‍ന്ന് ആറിനു വിശുദ്ധ കുര്‍ബാനയും വിഭൂതി തിരുകര്‍മ്മങ്ങളും നടത്തപ്പെടുന്നു. ആരാധന നടക്കുന്ന സമയത്ത് കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ചാക്കുടുത്തും ശിരസില്‍ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനവേകാരെപോലെ ഈ നോമ്പുകാലം അനുതാപത്തിന്റേയും മാനസാന്തരത്തിന്റേയും അനുഭവമായി മാറുവാന്‍ ഏവരേയും വിഭൂതി തിരുനാളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ ജോസഫ്