വാ​റ്റ്ഫോ​ർ​ഡി​ൽ സം​ഗീ​തോ​ൽ​സ​വം ധ​ന്യ​മാ​ക്കാ​ൻ പ​തി​നെ​ഞ്ചാ​ളം യു​വ​ഗാ​യ​ക​ർ
Wednesday, February 19, 2020 11:22 PM IST
ല​ണ്ട​ൻ: സെ​വ​ൻ ബീ​റ്റ്സ് മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി 29 ശ​നി​യാ​ഴ്ച വാ​റ്റ്ഫോ​ർ​ഡി​ൽ ന​ട​ക്കു​ന്ന സം​ഗീ​തോ​ത്സ​വം വി​സ്മ​യ​ക​ര​മാ​ക്കാ​ൻ സം​ഗീ​ത ധ​ന്യ​രാ​യ പ​തി​ന​ഞ്ചോ​ളം യു​വ​ഗാ​യ​ക​ർ അ​ര​ങ്ങി​ലെ​ത്തും.

യു​കെ​മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ചേ​ക്കേ​റി​യ ഡെ​ന്ന ആ​ൻ ജോ​മോ​ൻ (ബെ​ഡ്ഫോ​ർ​ഡ്), അ​ലീ​ന സ​ജീ​ഷ ്(ബേ​സിം​ഗ്സ്റേ​റാ​ക്ക്), ജെ​നി​ൽ തോ​മ​സ് (കെ​റ്റ​റിം​ഗ്) ത്രി​ഷ്ടി പ്ര​വീ​ണ്‍ (സൌ​ത്തെ​ൻ​ഡ്), കെ​റി​ൻ സ​ന്തോ​ഷ്(​നോ​ർ​ത്താം​പ്ട​ണ്‍), ജി​യ ഹ​രി​കു​മാ​ർ (ബി​ർ​മിം​ഗ്ഹാം), അ​ന്ന ജി​മ്മി (ബ​ർ​മിം​ഗ്ഹാം), ഇ​സ​ബെ​ൽ ഫ്രാ​ൻ​സി​സ് (ലി​വ​ർ​പൂ​ൾ), ഡെ​ന ഡി​ക്സ് (നോ​ട്ടിം​ഗ്ഹാം), ജെ​യ്മി തോ​മ​സ് (വാ​റ്റ്ഫോ​ർ​ഡ്), ദി​യ ദി​നു (വോ​ർ​സെ​സ്റ​റ​ർ), ആ​നി അ​ലോ​ഷ്യ​സ് (ല്യൂ​ട്ട​ണ്‍), ഫി​യോ​ണ ബി​ജു (ഹാ​വ​ർ​ഹി​ൽ), ജി​സ്മി സ​ജി (ലി​വ​ർ​പൂ​ൾ), ഫ്രേ​യ ബി​ജു (ഹാ​വ​ർ​ഹി​ൽ), അ​ൻ​സി​ൻ ജോ​സ​ഫ് (ലി​വ​ർ​പൂ​ൾ), ജോ​ണ്‍ സ​ജി (ലി​വ​ർ​പൂ​ൾ) എ​ന്നി​വ​രാ​ണ് വേ​ദി​യൊ​രു​ക്കി​രി​ക്കു​ന്ന​ത്.

ല​ണ്ട​ന​ടു​ത്തു​ള്ള പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലൊ​ന്നാ​യ വാ​റ്റ്ഫോ​ർ​ഡി​ൽ വീ​ണ്ടും കേ​ര​ളാ ക​മ്യൂ​ണി​റ്റി ഫൗ​ണ്ടേ​ഷ​ൻ (കെ​സി​എ​ഫ്) വാ​റ്റ്ഫോ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ടാ​ണ് സീ​സ​ണ്‍ നാ​ലും ചാ​രി​റ്റി ഇ​വ​ന്‍റ് ഒ​രു​ങ്ങു​ന്ന​ത്. മ​ല​യാ​ള സി​നി​മാ രം​ഗ​ത്ത് അ​തു​ല്യ സം​ഭാ​വ​ന ചെ​യ്ത, മ​ല​യാ​ളി മ​ന​സി​ൽ എ​ന്നും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഒ​ട്ട​ന​വ​ധി നി​ത്യ​ഹ​രി​ത ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച ജ്ഞാ​ന​പീ​ഠം ക​യ​റി​യ പ​ത്മ​ശ്രീ ഒ​എ​ൻ​വി കു​റു​പ്പി​ന്‍റെ അ​നു​സ്മ​ര​ണ​വും ഇ​വ​ന്‍റി​നൊ​പ്പം അ​ര​ങ്ങേ​റും. ഫെ​ബ്രു​വ​രി 29 ശ​നി​യാ​ഴ്ച മൂ​ന്നു മു​ത​ൽ രാ​ത്രി പ​തി​നൊ​ന്നു വ​രെ വാ​റ്റ്ഫോ​ർ​ഡി​ലെ ഹോ​ളി​വെ​ൽ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ലാ​ണ് സം​ഗീ​തോ​ത്സ​വം ന​ട​ക്കു​ന്ന​ത്.

സം​ഗീ​ത​വും നൃ​ത്ത​വും ഒ​ന്നു​ചേ​രു​ന്ന വേ​ദി​യി​ൽ യു​കെ​യി​ൽ വി​വി​ധ വേ​ദി​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച ഗാ​യ​ക​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സം​ഗീ​ത​വി​രു​ന്നും സി​ര​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന സി​നി​മാ​റ്റി​ക് ക്ളാ​സി​ക്ക​ൽ നൃ​ത്ത​ങ്ങ​ളും മ​റ്റു വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളും സം​ഗീ​തോ​ത്സ​വം സീ​സ​ണ്‍ നാ​ലി​നു കൊ​ഴു​പ്പേ​കും. സം​ഗീ​തോ​ത്സ​വം സീ​സ​ണ്‍ നാ​ലി​ൽ യു​കെ​യി​ലെ ക​ലാ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ ക​ള​ർ മീ​ഡി​യ ല​ണ്ട​നും ബീ​റ്റ്സ് യു​കെ ഡി​ജി​റ്റ​ലും ചേ​ർ​ന്നൊ​രു​ക്കു​ന്ന എ​ച്ച്ഡി മി​ക​വോ​ടെ എ​ൽ​ഇ​ഡി സ്ക്രീ​നും സം​ഗീ​തോ​ത്സ​വം സീ​സ​ണ്‍ നാ​ലി​നു കു​ളി​ർ​മ്മ​യും ആ​സ്വാ​ദ്യ​ത​യും പ​ക​രും.

സം​ഗീ​തോ​ത്സ​വം സീ​സ​ണ്‍ നാ​ലി​ന്‍റെ മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും മാ​ഗ്ന​വി​ഷ​ൻ ടി​വി ലൈ​വ് സം​പ്രേ​ഷ​ണം ചെ​യ്യും. കൂ​ടാ​തെ മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ല​ഭ്യ​മാ​കു​ന്ന വാ​ട്ട്ഫോ​ർ​ഡ് കെ​സി​എ​ഫി​ന്‍റെ വ​നി​ത​ക​ൾ പാ​ച​കം ചെ​യ്യു​ന്ന സ്വാ​ദേ​റു​ന്ന ലൈ​വ് ഭ​ക്ഷ​ണ​ശാ​ല​യും വേ​ദി​യോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കും. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​ന​മൊ​രു​ക്കു​ന്ന ക​ലാ​മാ​മാ​ങ്ക​ത്തി​ലേ​ക്കു ഏ​വ​രെ​യും കു​ടും​ബ​സ​മേ​തം സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്യു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്:
ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ : 07930431445
സ​ണ്ണി​മോ​ൻ മ​ത്താ​യി : 07727993229
മ​നോ​ജ് തോ​മ​സ് : 07846475589

വേ​ദി​യു​ടെ വി​ലാ​സം :

HolyWell Communtiy Centre, Watford,WD18 9QD.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ