പൗരത്വ മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കാന്‍ സ്വിസ് കാന്‍റണില്‍ വോട്ടെടുപ്പ്
Saturday, February 8, 2020 3:44 AM IST
ബേണ്‍: വിദേശ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സംബന്ധിച്ച് മധ്യ സ്വിസ് കാന്‍റനായ ആര്‍ഗോയില്‍ ജനഹിത പരിശോധന.

സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ലാതെ കൂടുതല്‍ കാലത്തേക്കുള്ള കാത്തിരിപ്പും സ്വിസ് ഭൂമിശാസ്ത്രം സംബന്ധിച്ച പുതിയ പ്രശ്നോത്തരിയും അടക്കമുള്ള നിര്‍ദേശങ്ങളാണ് ജനങ്ങളുടെ അഭിപ്രായത്തിനു വച്ചിരിക്കുന്നത്.

പത്തു വര്‍ഷമായി സര്‍ക്കാര്‍ ആനുകൂല്യം വാങ്ങുന്നവര്‍ക്ക് ഒരു കാരണവശാലും പൗരത്വം നല്‍കരുതെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.

ഫെബ്രുവരി ഒമ്പതിനാണ് ജനഹിതമറിയാന്‍ വോട്ടെടുപ്പ് നടക്കുന്നത്. നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഏറ്റവും കടുത്ത പൗരത്വ മാനദണ്ഡങ്ങളുള്ള കാന്‍റനായി ആര്‍ഗോ മാറും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ