ഗാല്‍വേയിൽ സേർവെന്‍റ് സിസ്റ്റേഴ്സ് നയിക്കുന്ന ധ്യാനം ഫെബ്രുവരി 21, 22 തീയതികളിൽ
Friday, February 7, 2020 5:30 PM IST
ഗാല്‍വേ: സെന്‍റ് തോമസ് സീറോ മലബാര്‍ കുട്ടായ്മയുടെ നേതൃത്വത്തിൽ യുവാക്കൾക്കും കുട്ടികള്‍ക്കുമായി സേർവെന്‍റ് സിസ്റ്റേഴ്സ് നയിക്കുന്ന ധ്യാനം ഫെബ്രുവരി 21, 22 ( വെള്ളി, ശനി) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ നടക്കും.

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് ധ്യാനം നടത്തുന്നത്.

കുട്ടികളെ ആത്മീയ വളർച്ചയിലേക്ക് നയിക്കുവാനും പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മീയവും മാനസീകമായ ഉണർവും നല്‍കാന്‍, ആദ്യ കുർബാന സ്വീകരണത്തിനായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ പ്രാർഥന, മതബോധന ക്ലാസുകൾ, കുമ്പസാരം, വിശുദ്ധ കുര്‍ബാന,ആരാധന, ജപമാല റാലി, തിരുവചനം ഹൃദയ ഭിത്തികളിൽ എഴുതപ്പെടുന്ന കളികൾ, ഗാനാലാപനങ്ങൾ എന്നിവ ഉൾപ്പെടുത്തി വീഡിയോ ദൃശ്യാവിഷ്കാരങ്ങളോടു കൂടി ക്രമീകരിച്ചിരിക്കുന്ന ധ്യാനം ഒരനുഭവമാക്കി മാറ്റാന്‍ എല്ലാ യുവജനങ്ങളേയും കുട്ടികളേയും സ്വാഗതം ചെയ്യുന്നതായി ഗാൽവേ സീറോ മലബാര്‍ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ online PMS or Family Prayer Unit Animators വഴിയോ ചെയ്യേണ്ടതാണ് . രജിസ്‌ട്രേഷന്‍ ഫീസ് 10 രൂപയാണ്. കുട്ടികള്‍ക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ‘parents consent form’ നിര്‍ബന്ധമായും പൂരിപ്പിച്ചു നല്‍കേണ്ടതാണ്.

ജയ്സൺ കിഴക്കയിൽ