എഫ്ഫാത്തയുടെ പതിമൂന്നാം വാര്‍ഷികം ജസോള പള്ളിയില്‍ ഞായറാഴ്ച
Thursday, February 6, 2020 10:26 PM IST
ജസോള : ഫാത്തിമ മാതാ ഫൊറോന പള്ളിയിലെ യുവജന സംഘടനയായ ഡിഎസ്‌വൈഎം അംഗങ്ങള്‍ സംഘടിപ്പിക്കുന്ന എഫ്ഫാത്ത ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ജസോല ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. ഫരീദാബാദ് രൂപതയുടെ ഡല്‍ഹിയിലുള്ള എല്ലാ പള്ളയിലെ യുവതി യുവാക്കള്‍ പങ്കെടുക്കുന്നു.

ഡിഎസ് വൈഎം രൂപത ഡയറക്ടര്‍ ഫാ. ജൂലിയസ് കരുകന്തറ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും, തുടര്‍ന്ന് ഫാ. ഡിബിന്‍ ആലുവാശേി വിസി ആണ് പ്രോഗ്രാം നയിക്കുന്നത്. എഫ്ഫാ ത്തയുടെ പതിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ നേതൃത്വം നല്‍കുന്നത് ഫാ. ജോമികളപ്പറമ്പന്‍, റ്റിറ്റോ, ആല്‍വിന്‍, ജോസഫ് എന്നിവരാണ്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്