എൻജിനിയേഴ്സ് അസോസിയേഷൻ പുതുവത്സരാഘോഷം
Thursday, January 23, 2020 4:17 PM IST
ബംഗളൂരു: കേ​ര​ളാ എ​ൻ​ജി​നി​യേഴ്സ് അ​സോ​സി​യേ​ഷ​ൻ ബംഗളൂരുവിന്‍റെ പു​തു​വ​ത്സരാഘോ​ഷം ഇ​ന്ദി​രാ​ന​ഗ​റി​ലെ നയൻ മാ​ർ​ക്സ് ഹോ​ട്ട​ലി​ൽ ന​ട​ന്നു. പ്ര​സി​ഡന്‍റ് തോ​മ​സ് വെ​ങ്ങ​ൽ അ​ധ്യ​ക്ഷത വഹിച്ച ചടങ്ങിൽ ജ​ന​റ​ൽ സെ​ക്രട്ടറി അ​ർ​ജു​ൻ സു​ന്ദ​രേ​ശ​ൻ പ്രസംഗിച്ചു.

ആഘോഷത്തിനു ശേഷം നാല്പതു പേ​രു​ടെ മാ​നേ​ജിംഗ് ക​മ്മി​റ്റി യോഗവും ന​ട​ന്നു. ഇ​ന്‍റർ അ​ലുമ്​നി ഫുട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 29നു ​ന​ട​ത്താ​നും യോഗം തീരുമാനിച്ചു.