ന്യൂ​റം​ബ​ർ​ഗ് മ​ല​യാ​ളി സ​മാ​ജ​ത്തി​ന് പു​തു നേ​തൃ​ത്വം
Tuesday, January 21, 2020 11:00 PM IST
ന്യൂ​റം​ബ​ർ​ഗ് : ന്യൂ​റം​ബ​ർ​ഗ് മ​ല​യാ​ളി സ​മാ​ജ​ത്തി​ന് (എം​എ​സ്എ​ൻ)​പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ന​ട​ന്ന വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് വ​ർ​ഗീ​സ് 2019 ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ട്ര​ഷ​റ​ർ ര​ഞ്ജു തോ​മ​സ് സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് എം​എ​സ്എ​ൻ നേ​തൃ​ത്വ​ത്തി​ലേ​യ്ക്കു​ള്ള ടീം ​അം​ഗ​ങ്ങ​ളെ സു​നി​ഷ് ജോ​ർ​ജ് അ​വ​ത​രി​പ്പി​ച്ചു. ഈ ​നി​ർ​ദ്ദേ​ശം അം​ഗീ​ക​രി​ക്കാ​നാ​യി അം​ഗ​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്തി​യ വോ​ട്ടെ​ടു​പ്പി​ൽ പോ​ൾ ചെ​യ്ത വോ​ട്ടു​ക​ളു​ടെ 88 ശ​ത​മാ​നം ല​ഭി​ച്ച ടീ​മി​ലെ സു​നി​ഷ് ജോ​ർ​ജ്ജ് ആ​ലു​ങ്ക​ൽ(​പ്ര​സി​ഡ​ന്‍റ്), ബി​നോ​യ് പു​ലി​യ​ന്ന​ൽ വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ശോ​ഭ ശാ​ലി​നി(​സെ​ക്ര​ട്ട​റി), ര​ഞ്ജു രാ​ജു തോ​മ​സ്(​സെ​ക്ര​ട്ട​റി), ജെ​ൻ​സ​ണ്‍ പോ​ളി(​സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി വ​ര​ണാ​ധി​കാ​രി പ്ര​ഖ്യാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ