12 വ​ർ​ഷ​ത്തെ അ​ന്വേ​ഷ​ണം, ഒ​ടു​വി​ൽ 10 ല​ക്ഷം യൂ​റോ​യു​ടെ പു​സ്ത​കം ക​ണ്ടെ​ത്തി
Sunday, January 19, 2020 1:44 AM IST
ആം​സ്റ്റ​ർ​ഡാം: പ​ത്തു​ല​ക്ഷം യൂ​റോ മൂ​ല്യ​മു​ള്ള ഗ്ര​ന്ഥം 12 വ​ർ​ഷ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ് ഡ​ച്ച് ആ​ർ​ട്ട് ഡി​റ്റ​ക്ടി​വ് ആ​ർ​ത​ർ ബ്രാ​ൻ​ഡ് ക​ണ്ടെ​ത്തി. പേ​ർ​ഷ്യ​ൻ ക​വി​ക​ളി​ലെ രാ​ജ​കു​മാ​ര​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹാ​ഫി​സിെ​ൻ​റ "​ദീ​വാ​ൻ ഓ​ഫ് ഹാ​ഫി​സ്’ എ​ന്ന പ്ര​ശ​സ്ത​മാ​യ കൃ​തി​യു​ടെ കൈ​യെ​ഴു​ത്തു​പ്ര​തി​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

15ാം നൂ​റ്റാ​ണ്ടി​ൽ എ​ഴു​തി​യ പു​സ്ത​ക​മാ​ണി​ത്. 1462-63 കാ​ല​യ​ള​വി​ൽ സ്വ​ർ​ണം​പൂ​ശി​യ പേ​ജു​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ട ഈ ​കൃ​തി പു​സ്ത​ക ഡീ​ല​റാ​യ ജാ​ഫ​ർ ഖാ​സി​യു​ടെ കൈ​വ​ശ​മാ​യി​രു​ന്നു. 2007ൽ ​ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്കി​ൽ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ വ​ച്ചു ഖാ​സി മ​ര​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ് പു​സ്ത​കം കാ​ണാ​താ​യ​ത്. ഖാ​സി​യു​ടെ ക​ന്പ്യൂ​ട്ട​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ നൂ​റു​ക​ണ​ക്കി​ന് കൈ​യെ​ഴു​ത്തു പ്ര​തി​ക​ൾ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​വ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ഖാ​സി​യു​ടെ സു​ഹൃ​ത്ത് ത​ന്നെ​യാ​യ മ​റ്റൊ​രു ഇ​റാ​ൻ​കാ​രെ​ൻ​റ ജ​ർ​മ​നി​യി​ലെ വ​സ​തി​യി​ൽ​നി​ന്ന് 174 പു​രാ​ത​ന കൃ​തി​ക​ൾ ജ​ർ​മ​ൻ പോ​ലീ​സ് ക​ണ്ടെ​ത്തി. 2016ൽ ​ദീ​വാ​ൻ ഓ​ഫ് ഹാ​ഫി​സ് ക​ണ്ടെ​ത്തു​ന്നു​വ​ർ​ക്ക് ജ​ർ​മ​ൻ പൊ​ലീ​സ് 50000 യൂ​റോ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നി​ടെ, ഇ​റാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പു​സ്ത​കം ക​ണ്ടെ​ത്താ​ൻ രം​ഗ​ത്തെ​ത്തി. പു​സ്ത​കം കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ ഇ​റാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഭ​യ​പ്പെ​ട്ട് ആ​ർ​ത​ർ ബ്രാ​ൻ​ഡി​ന് വി​വ​രം കൈ​മാ​റു​ക​യും ആ​ഴ്ച​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം പു​സ്ത​കം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ ആം​സ്റ്റ​ർ​ഡാ​മി​ലു​ള്ള ദീ​വാ​ൻ ഓ​ഫ് ഹാ​ഫി​സ് അ​ടു​ത്ത​യാ​ഴ്ച ജ​ർ​മ​ൻ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്ന് ആ​ർ​ത​ർ ബ്രാ​ൻ​ഡ് പ​റ​ഞ്ഞു. ഖാ​സി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​സ്ത​ക​ത്തിെ​ൻ​റ കൈ​വ​ശാ​വ​കാ​ശം തീ​രു​മാ​നി​ക്കു​മെ​ന്ന് ജ​ർ​മ​ൻ പോ​ലീ​സ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ