"ആദരസന്ധ്യ 2020' അവിസ്മരണീയമാക്കുവാന്‍ ലണ്ടന്‍ ഒരുങ്ങുന്നു : എന്‍ഫീല്‍ഡ് സെന്‍റ് ഇഗ്നേഷ്യസ് കോളജ് വേദിയാകും
Saturday, January 11, 2020 4:27 PM IST
എൻഫീൽഡ്, ലണ്ടൻ: ദശാബ്ദി പൂര്‍ത്തീകരിച്ചു മുന്നേറുന്ന യുകെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (യുക്മ) ലണ്ടനില്‍ സംഘടിപ്പിക്കുന്ന "ആദരസന്ധ്യ 2020' ന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്‍റ് ഇഗ്നേഷ്യസ് കാത്തലിക് കോളജിൽ ഫെബ്രുവരി ഒന്നിനു (ശനി) "ആദരസന്ധ്യ" അരങ്ങേറും. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യുക്മയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കപ്പെടുന്നത്.

അഞ്ഞൂറില്പരം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില്‍ മികവുറ്റ എല്‍ ഇ ഡി സ്ക്രീന്‍ അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി എട്ടു വരെ നീണ്ടുനിൽക്കുന്ന ചടങ്ങിൽ പരിപാടികള്‍ അവതരിപ്പിക്കുന്നതിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരും.

സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി, യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും "ആദരസന്ധ്യ 2020" നടത്തപ്പെടുന്നത്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാൻഡ് ലോട്ടറിയുടെ നറുക്കെടുപ്പും "ആദരസന്ധ്യ 2020" നോടനുബന്ധിച്ച് നടത്തപ്പെടും.

വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യമുള്ള എന്‍ഫീല്‍ഡ് സെന്‍റ് ഇഗ്നേഷ്യസ് കോളജ് കാമ്പസില്‍ ഏകദേശം മുന്നൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവരുടെ സൗകര്യാര്‍ഥം രാവിലെ മുതല്‍ മിതമായ നിരക്കിലുള്ള ഭക്ഷണശാല തുറന്നു പ്രവര്‍ത്തിക്കും.

യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന ചരിത്ര നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സിന്‍റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് ചടങ്ങിൽ യുക്മ സ്വീകരണം നല്‍കും. ഇവര്‍ക്കൊപ്പം ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും ചടങ്ങിൽ ആദരിക്കും.

പരിപാടിയുടെ വിജയത്തിനായി ദേശീയ റീജണല്‍ ഭാരവാഹികളും അസോസിയേഷന്‍ പ്രവര്‍ത്തകരും യുക്മ സ്നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു.

"ആദരസന്ധ്യ 2020"ന്‍റെ വിജയകരമായ നടത്തിപ്പിനായി താഴെ പറയുന്ന സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.

മനോജ് കുമാര്‍ പിള്ള (ചെയർമാൻ), അലക്സ് വര്‍ഗീസ് (ചീഫ് കോഓര്‍ഡിനേറ്റര്‍), അഡ്വ.എബി സെബാസ്റ്റ്യന്‍ (ഇവന്‍റ് ഓർഗനൈസർ), ജയ്സണ്‍ ജോര്‍ജ് (ജനറല്‍ കണ്‍വീനര്‍), സെലിന സജീവ് (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), അനീഷ് ജോണ്‍, ടിറ്റോ തോമസ് (ഫിനാന്‍സ് കണ്‍ട്രോളർമാർ), ലിറ്റി ജിജോ, ഡോ. ബിജു പെരിങ്ങത്തറ, ബാബു മങ്കുഴി, ആന്‍റണി എബ്രാഹം, എബ്രാഹം ജോസ് (വൈസ് ചെയര്‍മാന്‍മാര്‍), സാജന്‍ സത്യന്‍, അഡ്വ. ജാക്സന്‍ തോമസ്, ബെന്നി പോള്‍, അശ്വിന്‍ മാണി, റെജി നന്തിക്കാട്ട് (കോഓർഡിനേറ്റേഴ്സ്), മാമ്മൻ ഫിലിപ്പ്, വർഗീസ് ജോണ്‍, വിജി കെ പി, ഷാജി തോമസ്,കുര്യൻ ജോർജ്, സന്തോഷ് തോമസ്,ജസ്റ്റിൻ എബ്രഹാം, ജോജോ തെരുവന്‍,ബൈജു വർക്കി തിട്ടാല, ഷാജി വറുഗീസ് (ഓർഗനൈസേഴ്സ്), സജീഷ് ടോം, സുജു ജോസഫ്, സുരേന്ദ്രൻ ആരക്കോട്ട്, സണ്ണിമോൻ മത്തായി (മീഡിയ മാനേജ്‌മെന്‍റ്), സോണി ജോര്‍ജ്, സി എ ജോസഫ്, ജോയ് ആഗസ്തി, ജേക്കബ് കോയിപ്പള്ളി, ജെയ്സണ്‍ ചാക്കോച്ചന്‍, ജോര്‍ജ് പട്ട്യാലില്‍,ബേബി കുര്യൻ, ജെനീഷ് ലൂക്കാ (കണ്‍വീനര്‍മാര്‍), ബീനാ സെന്‍സ്, ബെറ്റി തോമസ്, വീണാ പ്രസാദ്, സ്വപ്ന സാം, നിമിഷ ബേസില്‍ (റിസപ്ഷന്‍ കമ്മിറ്റി), സജീവ് തോമസ്, സാജന്‍ പടിക്കമ്യാലില്‍,ബിജു അഗസ്റ്റിൻ, ബിബിരാജ് രവീന്ദ്രന്‍, ഭുവനേഷ് പീതാംബരൻ (ഫെസിലിറ്റി മാനേജ്‌മെന്‍റ്), തോമസ് മാറാട്ടുകളം, ബിജേഷ് ചാത്തോത്ത്, റിനു ടി ഉമ്മന്‍, അജു ജേക്കബ്, മാത്യു കുരീക്കൽ, ഷൈൻ ജോസഫ് (ഓഫീസ് മാനേജ്മെന്‍റ് ), ജയകുമാര്‍ നായര്‍, വര്‍ഗ്ഗീസ് ഡാനിയേല്‍, ഡിക്സ് ജോര്‍ജ്, സാം ജോണ്‍ (അവാര്‍ഡ് കമ്മിറ്റി), സിബി ജോസഫ്, സജിന്‍ രവീന്ദ്രന്‍, സുരേഷ് നായര്‍, നോബി ജോസ്, എം പി പദ്മരാജ് (വോളന്‍റിയര്‍ മാനേജ്മെന്‍റ്), നതാഷാ സാം (ഇവന്‍റ് ആങ്കറിംഗ്), ജോയിസ് പള്ളിക്കമ്യാലില്‍, രാജേഷ് നടേപ്പള്ളി, ബിനോ അഗസ്റ്റിന്‍, റെയ്‌മണ്ട് മുണ്ടയ്ക്കാട്ട്, ജോ ഐപ്പ്, സുധിന്‍ ഭാസ്കര്‍ (ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെന്‍റ്), ഡോ.ദീപാ ജേക്കബ്, അലക്സ് ലൂക്കോസ്, മനോജ് ജോസഫ് തൊട്ടിയില്‍ (മെഡിക്കല്‍ ടീം )

റിപ്പോർട്ട്: സജീഷ് ടോം