ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ ഇടവക ദിനവും മതബോധന ദിനാചരണവും നടത്തി
Monday, December 2, 2019 9:53 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ ഇടവക ദിനവും മതബോധന ദിനാചരണവും നടത്തി. വികാരി ഫാ. മരിയ സൂസൈ ഉദ്ഘാടനം നിർവഹിച്ചു. ഡൽഹി അതിരൂപത വികാരി ജനറൽ ഫാ. സൂസൈ സെബാസ്റ്റ്യൻ മുഖ്യാഥിതി ആയിരുന്നു .

വിശുദ്ധ കുർബാനക്ക് വികാരി ജനറൽ ഫാ. സൂസൈ സെബാസ്റ്റ്യൻ മുഖ്യ കാർമികത്വം വഹിച്ചു . ഇടവകയിലെ മുൻ വൈദികർ സഹകാർമികരായിരുന്നു. തുടർന്നു ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിച്ചു .

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്