ക്രി​സ്മ​സ് വ​ര​വ​റി​യി​ച്ച് ’പൊ​ന്നു​പി​റ​ന്നാ​ൾ’ ഗാ​ന​വു​മാ​യി ശ്രേ​യ ജ​യ​ദീ​പ്
Friday, November 29, 2019 10:42 PM IST
ല​ണ്ട​ൻ: സ്നേ​ഹം മ​ണ്ണി​ൽ മ​നു​ഷ്യ​നാ​യ് പി​റ​ന്ന​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യ് നാ​ടെ​ങ്ങും ആ​ഘോ​ഷ​ത്തി​രി​ക​ൾ തെ​ളി​യാ​ൻ നേ​ര​മാ​യി. മാ​ലാ​ഖ​മാ​രു​ടെ സം​ഗീ​ത​വും ക​ണ്ണു ചി​മ്മു​ന്ന താ​ര​ക​ങ്ങ​ളും മ​ണ്ണി​ലും വി​ണ്ണി​ലും നി​റ​യു​ന്ന ക്രി​സ്മ​സ് കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന വേ​ള​യി​ൽ പു​തി​യ ഗാ​ന​വു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ശ്രേ​യ​ക്കു​ട്ടി​യെ​ന്ന ശ്രേ​യ ജ​യ​ദീ​പ്. .

കൊ​ച്ചു നാ​ദ​ത്തി​ലൂ​ടെ സം​ഗീ​ത​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം പി​ടി​ച്ച ശ്രേ​യ​ക്കു​ട്ടി ആ​ല​പി​ച്ച ’പൊ​ന്നു പി​റ​ന്നാ​ൾ’ എ​ന്ന ഗാ​ന​ത്തി​ന്‍റെ ടീ​സ​റാ​ണ് ഇ​പ്പോ​ൾ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ടീ​സ​റി​നു പി​ന്നാ​ലെ പ്രി​യ ഗാ​യി​ക​യ്ക്ക് ആ​ശം​സ​ക​ള​യ​റി​യി​ച്ച് നി​ര​വ​ധി പേ​ർ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

ജോ​സ് കു​ന്പി​ളു​വേ​ലി​യാ​ണ് ...​ഇ​ന്ന് പി​റ​ന്നാ​ൾ .. പൊ​ന്നു​പി​റ​ന്നാ​ൾ എ​ന്ന് തു​ട​ങ്ങു​ന്ന ഉ​ണ്ണി​യേ​ശു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും പു​തി​യ ഗാ​ന​ത്തി​ന്‍റെ വ​രി​ക​ളൊ​രു​ക്കി​യ​ത്.

ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് പു​തു​ത​ല​മു​റ​യി​ലെ ശ്ര​ദ്ധേ​യ​നാ​യ ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യാ​ണ്. ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ പ്ര​ദീ​പ് ടോ​മും. ഫ്ളൂ​ട്ട് രാ​ജേ​ഷ് ചേ​ർ​ത്ത​ല​യുമാ​ണ്.

കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷീ​ന കു​ന്പി​ളു​വേ​ലി​ൽ, ജെ​ൻ​സ് കു​ന്പി​ളു​വേ​ലി​ൽ, ജോ​യ​ൽ കു​ന്പി​ളു​വേ​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഗാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഗീ​ത​ത്തി​ന്‍റെ പു​തു​നാ​ന്പു​ക​ൾ പീ​ലി​വി​ട​ർ​ത്തു​ന്ന രാ​ഗ​താ​ള​ല​യ​ങ്ങ​ളു​ടെ സ്വ​ർ​ഗീ​യാ​വി​ഷ്കാ​രം തു​ളു​ന്പു​ന്ന മ​നോ​ഹ​ര ഗാ​നം ഈ ​ഗാ​നം ഡി​സം​ബ​ർ ഒ​ന്നി​ന് യു​ട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്യും.