അയര്‍ലന്‍ഡില്‍ മലയാളി നേഴ്‌സ് നിര്യാതയായി
Sunday, November 17, 2019 12:35 PM IST
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ കോട്ടയം കുടമാളൂര്‍ ചിറ്റേട്ടു ജാക്വിലിന്‍ ബിജു (42) നിര്യാതയായി. അര്‍ബുദ രോഗത്തതെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചിറ്റേട്ടു ബിജുവിന്റെ ഭാര്യയായ ജാക്ക്വിലിന്‍ കില്‍ക്കെന്നിയിലാണ് നിര്യാതയായത്.

സംസ്‌കാരം 17 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കില്‍ക്കെന്നിയില്‍ സെന്റ് കനിസസ് ദേവാലയത്തില്‍ നടക്കും.ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു രാമപുരം സ്വദേശിയായ ജാക്ക്വിലിന്‍.
ജോയല്‍ ,ജൊവാന്‍ ,നോയല്‍ ,ജോസ്ലിന്‍ എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്.ജെയ്‌സണ്‍ കിഴക്കയില്‍