ബോ​ണി​ൽ ദീ​പാ​വ​ലി​യാ​ഘോ​ഷം ന​വം. 16 ന്
Wednesday, November 13, 2019 10:41 PM IST
ബോ​ണ്‍: ജ​ർ​മ​നി​യു​ടെ മു​ൻ ത​ല​സ്ഥാ​ന​മാ​യ ബോ​ണി​ൽ ദീ​പാ​വ​ലി​യാ​ഘോ​ഷി​യ്ക്കു​ന്നു. ബോ​ണി​ലെ സൗ​ത്ത് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നാ​യ സ്നേ​ഹം എ​ന്ന സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ദീ​പാ​വ​ലി​യാ​ഘോ​ഷം ന​വം. 16 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​മ​ണി​യ്ക്ക് ആ​രം​ഭി​യ്ക്കും.​വേ​ദി:( Johannes-Rau-Schule, Albertus Magnus Str. 21, 53177 Bonn).

ഇ​ന്ത്യ​ൻ സാം​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന ക​ണ്ണി​നും കാ​തി​നും മ​ന​സി​നും വി​രു​ന്നാ​കു​ന്ന പ​രി​പാ​ടി​ക​ളി​ലേ​യ്ക്ക് എ​ല്ലാ ക​ലാ​സ്നേ​ഹി​ക​ളെ​യും സം​ഘാ​ട​ക​ർ ക്ഷ​ണി​യ്ക്കു​ന്നു. ടി​ക്ക​റ്റു മൂ​ലം നി​യ​ന്ത്രി​ച്ചി​രി​യ്ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ രു​ചി​ക്കൂ​ട്ടി​ൽ ഡി​ന്ന​റും ല​ഭ്യ​മാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​സ​ർ​വേ​ഷ​നും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ൾ​ക്കുംwww.sneham.de സ​ന്ദ​ർ​ശി​ക്കു​ക. ഇ​മെ​യി​ൽ :[email protected]

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ