സ്വിസ് തൊഴിലുടമകൾക്കും വീട്ടുടമകൾക്കും വിദേശികളോട് വിമുഖത
Tuesday, November 5, 2019 9:51 PM IST
ബേണ്‍: സ്വിറ്റ്സർലൻഡിൽ തൊഴിലുടമകളും വീട്ടുടമകളും വിദേശത്ത് വേരുകളുള്ള സ്വിസ് പൗരൻമാരോട് വിവേചനം കാണിക്കുന്നു എന്ന് സർവേ റിപ്പോർട്ട്. സ്വിസ് പൗരത്വമുണ്ടെങ്കിലും കുടിയേറ്റ വേരുകളുള്ള ഇവരെ നാട്ടുകാരായി അംഗീകരിക്കാനുള്ള വിമുഖതയാണ് ഇതിനു കാരണം.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർ പോലും ഈ വിവേചനം നേരിടുന്നുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. തൊഴിൽ വിപണിയിലും വീട് വാടകയ്ക്കെടുക്കുന്പോഴുമെല്ലാം ഇതു നേരിടുന്നുണ്ട്.

കാഴ്ചയിലോ പേരു കൊണ്ടോ സ്വിസ് വംശജരല്ലെന്നു തിരിച്ചറിയപ്പെടുന്നതോടെയാണ് വിവേചനം തുടങ്ങുന്നതെന്നും നാഷണൾ സെന്‍റർ ഓഫ് കോന്പിറ്റൻസ് റിസർച്ച് നടത്തിയ പഠനത്തിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ