ഈസ്റ്റ്ഹാമില്‍ വെട്ടുകാട് പള്ളി തിരുനാള്‍ നവംബര്‍ 23 ന്
Tuesday, November 5, 2019 8:37 PM IST
ലണ്ടൻ: തിരുവനന്തപുരത്തെ പ്രസിദ്ധമായ വെട്ടുകാട് പള്ളി തിരുനാള്‍ ലണ്ടനില്‍ ആഘോഷിക്കുന്നു. നവംബര്‍ 23 ന് ഈസ്റ്റ് ഹാമിലെ സെന്‍റ് മൈക്കിള്‍സ് പള്ളിയിലാണ് വെട്ടുകാട് പള്ളിയിലെ പ്രധാന തിരുനാളായ ക്രിസ്തു രാജന്‍റെ രാജത്വ തിരുനാള്‍ ആഘോഷിക്കുന്നത്. ലണ്ടനിലുള്ള വെട്ടുകാട് ഇടവകക്കാരാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് വെട്ടുകാട് പള്ളി. അവിടുത്തെ തിരുനാളിന് ആണ്ടു തോറും പതിനായിരങ്ങളാണ് എത്തിച്ചേരുന്നത്. വെട്ടുകാട് പള്ളി തിരുനാള്‍ അതേ ഭക്തിയോടും പ്രൗഢിയോടും കൂടി ആഘോഷിക്കുവാനാണ് ഇടവകക്കാര്‍ ഒരുങ്ങുന്നത്.

ഉച്ചകഴിഞ്ഞ് 2.30 നാണ് തിരുനാൾ തിരുക്കർമങ്ങൾ. കുംബസാരം, കൊന്തനമസ്‌കാരം, പാദപൂജ, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം എന്നിങ്ങനെയാണ് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍. തുടർന്നു സെന്‍റ് മൈക്കിള്‍സ് സ്‌കൂള്‍ ഹാളില്‍ സ്നേഹവിരുന്നും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ഷാന്ത 07722950467, സ്റ്റാന്‍ലി 07529419985.

പള്ളിയുടെ വിലാസം: ST.MICHAEL'S CHURCH,21 TILBURY ROAD,EAST HAM, LONDON E6 6ED.

സ്‌നേഹവിരുന്ന് നടക്കുന്ന സ്‌കൂള്‍ ഹാളിന്‍റെ വിലാസം: ST.MICHAEL'S SCHOOL HALL, HOWARD ROAD, EAST HAM. E6 6EE