ടൗൺസ്‌വിൽ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
Monday, October 21, 2019 10:15 PM IST
ടൗൺസ്‌വിൽ : ടൗൺസ്‌വിൽ മലയാളി അസോസിയേഷനു (മാറ്റ്) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സൽജൻ ജോൺ കുന്നംകോട്ട്‌ (പ്രസിഡന്‍റ്), നൈസ് ബെന്നി ( വൈസ് പ്രസിഡന്‍റ്), രാജേഷ് മാത്യു (സെക്രട്ടറി), റോജി തോമസ് (ജോയിന്‍റ് സെക്രട്ടറി), ലിനി രാജു (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സുനിൽ സ്കറിയ , ഷിംന ചാക്കോ , സിജീഷ് ജോസഫ് , മനു ഫിലിപ്പ് എന്നിവരേയും സ്റ്റുഡൻറ് റെപ്രസെന്‍റേറ്റീവായി റോൾഡിൻ മാത്യുവിനെയും തെരഞ്ഞെടുത്തു.

ക്രാൻബറൂക് ഹോളി സ്പിരിറ്റ് സെന്‍ററിൽ നടന്ന വാർഷിക സമ്മേളനത്തിൽ മാറ്റ് പ്രസിഡന്‍റ് ജോണി മേച്ചേരിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു മേനാച്ചേരിയിൽ റിപ്പോർട്ടും ട്രഷറർ ലാലി കുരുവിള കണക്കും അവതരിപ്പിച്ചു.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്