വ​ത്തി​ക്കാ​നി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കാ​ര്യാ​ല​യം
Tuesday, October 15, 2019 11:25 PM IST
വ​ത്തി​ക്കാ​ൻ​സി​റ്റി: സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കാ​യി വ​ത്തി​ക്കാ​നി​ൽ സ്ഥാ​പി​ത​മാ​യ പ്രൊ​ക്യൂ​റ​യു​ടെ ന​വീ​ക​രി​ച്ച ഭ​വ​നം ’ദോ​മൂ​സ് മാ​ർ തോ​മ’​യു​ടെ വെ​ഞ്ച​രി​പ്പി​നും ഉ​ദ്ഘാ​ട​ന​ത്തി​നും നി​ര​വ​ധി മെ​ത്രാ·ാ​രും വൈ​ദി​ക​രും സ​സ്യ​സ്ത​രും വി​ശ്വാ​സി​ക​ളും സാ​ക്ഷി​ക​ളാ​യി.

വ​ത്തി​ക്കാ​ന് അ​ടു​ത്തു​ത​ന്നെ​യു​ള്ള പ്രൊ​ക്കു​റ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഏ​റെ​ക്കാ​ല​ത്തെ​യും സ്വ​പ്ന​മാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 12 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​മൂ​ഹ​ബ​ലി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി.

ആ​ദ് ലി​മി​നോ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി റോ​മി​ൽ എ​ത്തി​യി​ട്ടു​ള്ള സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ 48 മെ​ത്രാ·ാ​രും നി​ര​വ​ധി വൈ​ദി​ക​രും സ​ന്യ​സ്ത​രും ദി​വ്യ​ബ​ലി​യി​ൽ സം​ബ​ന്ധി​ച്ചു. ചാ​പ്പ​ലി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മം മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​ർ​വ​ഹി​ച്ചു. പൗ​ര​സ്ത്യ തി​രു​സം​ഘ​ത്തി​ൻ​റെ ത​ല​വ​ൻ ക​ർ​ദി​നാ​ൾ ലെ​യ​നാ​ർ​ദോ സാ​ന്ദ്രി പ്രൊ​ക്യൂ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ർ ആ​ല​ഞ്ചേ​രി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് കി​ട്ടി​യ വ​ലി​യ അം​ഗീ​കാ​ര​മാ​ണ് പ്രൊ​ക്യൂ​റ എ​ന്നും വ​ത്തി​ക്കാ​നും സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കു​മി​ട​യി​ലെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​മാ​യി ഇ​ത് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു. നി​ര​വ​ധി ന​ല്ല മ​ന​സു​ക​ളു​ടെ പ്രാ​ർ​ഥ​ന​യും സ​ഹ​ക​ര​ണ​വും സ​ഹാ​യ​വും വ​ഴി​യാ​ണ് കേ​ന്ദ്രം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്കും ഐ​ക്യ​ത്തി​നും പ്രൊ​ക്യൂ​റ അ​ട​യാ​ള​മാ​യി നി​ല​കൊ​ള്ളു​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ക​ർ​ദി​നാ​ൾ ലെ​യ​നാ​ർ​ദോ സാ​ന്ദ്രി പ​റ​ഞ്ഞു.

ഓ​റി​യ​ൻ​റ​ൽ കോ​ണ്‍​ഗ്രി​ഗേ​ഷ​സി​ലെ പ്ര​തി​നി​ധി​ക​ളും വി​വി​ധ കോ​ണ്‍​ഗ്രി​ഗേ​ഷ​നു​ക​ളി​ലെ ജ​ന​റാ​ൾ​മാ​രും ച​ട​ങ്ങി​ന് എ​ത്തി​യി​രു​ന്നു. ക്ല​രീ​ഷ്യ​ൻ ജ​ന​റാ​ൾ ഫാ. ​മാ​ത്യു വ​ട്ട​മ​റ്റം, സി​എം​സി മ​ദ​ർ ജ​ന​റാ​ൾ സി​സ്റ്റ​ർ സി​ബി സി​എം​സി, സി​എം​ഐ പ്രി​യോ​ർ ജ​ന​റാ​ൾ ഫാ. ​പോ​ൾ ആ​ച്ചാ​ണ്ടി, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്രോ​ജ​ക്ടു​ക​ളു​ടെ ഡ​യ​റ​ക്ട​ർ നെ​യ​ർ തെ​യ്റൗ​ഡോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് ന​ന്ദി പ​റ​ഞ്ഞു.

ഫാ. ​ചെ​റി​യാ​ൻ വാ​രി​ക്കാ​ട്ട്, അ​ഡീ​ഷ​ണ​ൽ പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ബി​ജു മു​ട്ട​ക്കു​ന്നേ​ൽ, ഫാ. ​സ​ന​ൽ മാ​ളി​യേ​ക്ക​ൽ, കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ബി​ജു​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ത്തി​ക്കാ​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റും മ​ല​യാ​ളി​യു​മാ​യ സി​ബി ജോ​ർ​ജ് പ്ര​ത്യേ​ക അ​തി​ഥി​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ