പ്രവാസി മലയാളി കുട്ടികള്‍ മാത്രം ആലപിച്ച ക്രിസ്തീയ ഭക്തിഗാന ആല്‍ബം ലണ്ടനില്‍ നിന്നും, ടീസര്‍ പുറത്തിറങ്ങി
Saturday, October 12, 2019 11:54 AM IST
ലണ്ടന്‍: ചരിത്രത്തില്‍ ആദ്യമായി പ്രവാസി മലയാളി കുട്ടികള്‍ മാത്രം ആലപിച്ച ക്രിസ്ത്യന്‍ സംഗീത ആല്‍ബം ലണ്ടനില്‍ നിന്നും പുറത്തിറങ്ങുന്നു. .ക്രിസ്തീയ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ മൂവായിരത്തോളം ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ച ഫാ ഷാജി തുമ്പേചിറയിലിന്റെ നേതൃത്വത്തില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ആരാധനക്രമ സംഗീതത്തിന്റെ ചുമതലയുള്ള ലണ്ടനിലെ ഫാ.സെബാസ്‌റ്യന്‍ ചാമക്കാല , അമേരിക്കയില്‍ ശുശ്രൂഷ ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപത അംഗവും ഗാന രചയിതാവും, ഗായകനും, സംഗീതജ്ഞനുമായ ഫാ. ജോസഫ് കിഴുകണ്ടയില്‍, കപ്പൂച്ചിന്‍ സഭ അംഗവും സ്‌കോട്‌ലന്‍ഡിലും ന്യൂകാസിലിലിലും ആയി സേവനം ചെയ്യുന്ന നിരവധി കവിതകളുടെയും , ഗാനങ്ങളുടെയും രചയിതാവും ആയ ഫാ.സിറിയക് പാലക്കുടി എന്നിവര്‍ ആണ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

സെലിബ്രന്റ്‌സ് ഇന്ത്യക്കു വേണ്ടി ബിജോ ടോം നിര്‍മിച്ച് യുകെയിലെ മാധ്യമപ്രവര്‍ത്തകനായ ഷൈമോന്‍ തോട്ടുങ്കല്‍ കോര്‍ഡിനേഷന്‍ നിര്‍വഹിച്ചിരിക്കുന്ന ഈ ആല്‍ബത്തില്‍,യുകെയിലെ മലയാളി കുട്ടികളായ കേംബ്രിഡ്ജില്‍ താമസിക്കുന്ന സ്റ്റാന്‍ലി, സൂസന്‍ ദമ്പതികളുടെ പുത്രിയും നിരവധി ക്രിസ്തീയ സംഗീത ആല്‍ബങ്ങളില്‍ ഉള്‍പ്പടെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുള്ള ടെസ്സ സ്റ്റാന്‍ലി , ബിര്‍മിംഗ് ഹാമില്‍ താമസിക്കുന്ന ബിജോ ടോം, യമുന ദമ്പതികളുടെ പുത്രി ജെസ് ടോം , ലിവര്‍പൂളിലെ ബിര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന ഷിബു, സിനി ദമ്പതികളുടെ പുത്രി ഇസബെല്‍ ഷിബു , ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ജോമോന്‍ മാമ്മൂട് , ജിന്‍സി ദമ്പതികളുടെ പുത്രിയും നിരവധി സംഗീത ആല്‍ബങ്ങളിലും , യു കെയിലെ വിവിധ സംഗീത പരിപാടികളിലും കൂടി ശ്രദ്ധേയയായ ഡെന്ന ജോമോന്‍, ന്യൂകാസിലില്‍ താമസിക്കുന്ന ഷൈമോന്‍ തോട്ടുങ്കല്‍, സിമി ദമ്പതികളുടെ പുത്തന്‍ ജേക്കബ് ഷൈമോന്‍, ലെസ്റ്ററില്‍ താമസിക്കുന്ന വിജയ് ജോസഫ് , ലിജി ദമ്പതികളുടെ പുത്രി അഞ്ജലിറ്റ ജോസഫ് , ബിര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ജിമ്മി മൂലങ്കുന്നം ,അനു ദമ്പതികളുടെ പുത്രിയായ അന്ന ജിമ്മി മൂലംകുന്നം , കുവൈറ്റില്‍ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശികളായ സിജു, .ജിന്‍സി ദമ്പതികളുടെ മക്കളായ അനീറ്റ സിജു , അലെന്‍ സിജു , സൗദി അറേബിയയില്‍ നിന്നുള്ള കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജോമോന്‍ വര്‍ഗീസ് , ഷെറിന്‍ ദമ്പതികളുടെ പുത്രിയായ ഇവാന ജോമോന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് .

കേരളത്തിലെ വിവിധ സ്റ്റുഡിയോകളില്‍ , ഇക്കഴിഞ്ഞ അവധിക്കാലത്താണ് പാട്ടുകള്‍ റെക്കോഡ് ചെയ്തത്. .കുട്ടികള്‍ക്ക് ബൈബിള്‍ കലോത്സവ വേദികളിലും , വിശുദ്ധ കുര്‍ബാനയിലും മറ്റു ആഘോഷ പരിപാടികളിലും , പാടാന്‍ ഉതകുന്ന രീതിയില്‍ ,ഭക്തി സാന്ദ്രമായ രീതിയില്‍ ആണ് എല്ലാ ഗാന ങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഈ ആല്‍ബം യു കെ യില്‍ ലഭ്യമാകാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക .
https://docs.google.com/forms/d/e/1FAIpQLSdcC1QHvIocJKQ8QqGbSTXYu_Ksix71T8ePymfwOw2PWzSAaA/viewform

ടീസര്‍ യു ട്യൂബ് ലിങ്കിലും ലഭ്യമാണ്