റോജി എം. ജോർജ് എംഎൽഎക്ക് രാജീവ് ഗാന്ധി അവാർഡ്
Saturday, October 12, 2019 12:41 AM IST
ഡബ്ലിൻ: രാജീവ് ഗാന്ധിയുടെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് ഐഒസി -ഒഐസിസി അയർലൻഡ് കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകന് ഏർപ്പെടുത്തിയ രാജീവ് ഗാന്ധി അവാർഡ് റോജി എം. ജോൺ എംഎൽഎ ഏറ്റുവാങ്ങി.

ഐഒസി ഒഐസിസി പ്രസിഡന്‍റ് എം.എം. ലിങ്ക് വിൻസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐഒസി ചെയർമാൻ ഗുർചരൺ സിംഗ് അവാർഡ് സമ്മാനിച്ചു. ഫാ. മാർട്ടിൻ പൊറൂക്കാരൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ പ്രാർഥന നടത്തി. വൈസ് പ്രസിഡന്‍റ് പി.എം. ജോർജ്കുട്ടി, റോണി കുരിശിങ്കൽപറന്പിൽ, ഫ്രാൻസിസ് ജേക്കബ്, കിംസൺ ജയിംസ്, ഡീനോ ജേക്കബ്, റെജി മാത്യു കൊട്ടാരത്തിൽ, ഷേർലി റെജി, റയൻ ജോസ്, മനോജ് മന്നത്ത്, ബാബുലാൽ യാദവ്, സിറാജ് ഡെയ്സി, ആന്‍റോ , ജോസ് വെട്ടിക്കൽ, ബിനോയ് ലൂക്കൻ, ജോയി മൂഞ്ഞേലി, രാജേഷ് ഉണ്ണിത്താൻ, ബിന്ദു, രാജൻ തരിയൻ, ജോസി മലയാറ്റൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പരിപാടിയോടനുബന്ധിച്ചു നടന്ന കലാപരിപാടികൾക്ക് ഇനസ് മാർട്ടിൻ, ശ്രുതി മുളവരിക്കൽ, ആഞ്ജലീന തുടങ്ങിയവർ നേതൃത്വം നൽകി.