മൈ​ക്ക സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ യു​കെ ചീ​ട്ടു​ക​ളി മ​ത്സ​രം ഒ​ക്ടോ​ബ​ർ 19ന്
Friday, September 20, 2019 11:37 PM IST
ല​ണ്ട​ൻ: മി​ഡ്ലാ​ൻ​ഡ്സി​ലെ മു​ൻ​നി​ര മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മൈ​ക്ക (മി​ഡ്ലാ​ൻ​ഡ് കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ) സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ യു​കെ ചീ​ട്ടു​ക​ളി മ​ത്സ​രം ഒ​ക്ടോ​ബ​ർ 19 ന് ​വോ​ൾ​വ​ർ​ഹാ​ന്പ്ട​നി​ലെ യുകെകെസിഎ ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ചീ​ട്ടു​ക​ളി ടീ​മു​ക​ളും ചീ​ട്ടു​ക​ളി പ്രേ​മി​ക​ളും പ​ങ്കെ​ടു​ക്കും.

റ​മ്മി ,ലേ​ലം (28) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. 28 ക​ളി​യി​ൽ ഒ​രു ടീ​മി​ൽ 3 പേ​ര് ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ ടീ​മി​നും മി​നി​മം ര​ണ്ട് ക​ളി​യെ​ങ്കി​ലും ഗ്രൂ​പ്പ് സ്റ്റേ​ജി​ൽ ഉ​ണ്ടാ​യി​രി​ക്കും. ഗ്രൂ​പ്പ് , നോ​ക്ക് ഒൗ​ട്ട് സ്റ്റേ​ജു​ക​ൾ വ​ഴി​യാ​ണ് മ​ത്സ​ര വി​ജ​യി​യെ ക​ണ്ടെ​ത്തു​ന്ന​ത്. മ​ത്സ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ നി​യ​മാ​വ​ലി ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന ടീ​മു​ക​ൾ​ക്ക് ന​ൽ​കു​ന്ന​താ​യി​രി​ക്കും.

ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് മ​ത്സ​ര വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. 28 ക​ളി​ക്ക് ഒ​ന്നാം സ​മ്മാ​നം 301 പൗ​ണ്ടും , ര​ണ്ടാം സ​മ്മാ​നം 201 പൗ​ണ്ടും, മൂ​ന്നാം സ​മ്മാ​നം 101 പൗ​ണ്ടും. റ​മ്മി ക​ളി​ക്ക് ഒ​ന്നാം സ​മ്മാ​നം 201 പൗ​ണ്ടും, ര​ണ്ടാം സ​മ്മാ​നം 151 പൗ​ണ്ടും, മൂ​ന്നാം സ​മ്മാ​നം 101 പൗ​ണ്ടും.

ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 13. 28 ക​ളി​ക്കാ​ൻ ഒ​രു ടീ​മി​ന്‍റെ (3 പേ​ർ ) ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 30 പൗ​ണ്ടാ​ണ്്.​റ​മ്മി ക​ളി​ക്കാ​ൻ ഒ​രു വ്യ​ക്തി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 10 പൗ​ണ്ടാ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഓ​ണ്‍​ലൈ​ൻ ചെ​യ്യു​ന്പോ​ൾ ടീം ​ക്യാ​പ്റ്റ​ന്‍റെ പേ​രും സ്ഥ​ല പേ​രും റ​ഫ​റ​ൻ​സ് ആ​യി വ​യ്ക്കു​ക​യും താ​ഴെ പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ഒ​ന്നി​ൽ വി​ളി​ച്ചോ മെ​സേ​ജ് അ​യ​ച്ചോ അ​റി​യി​ക്കു​വാ​നും അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

സ​ന്തോ​ഷ് തോ​മ​സ് : മൈ​ക്ക പ്ര​സി​ഡ​ൻ​റ് :07545 895816
അ​ജീ​സ് കു​ര്യ​ൻ : മൈ​ക്ക സെ​ക്ര​ട്ട​റി : 07913 338511
സി​നു തോ​മ​സ് : മൈ​ക്ക ട്ര​ഷ​റ​ർ : 07859017997
ബി​ജു മാ​ത്യു 07903757122
ബൈ​ജു തോ​മ​സ് 07825642000

മ​ത്സ​ര വേ​ദി​യു​ടെ വി​ലാ​സം:

UKKCA Hall, Woodcross Lane, Bilston, Wolverhampton, WV14 9BW

റി​പ്പോ​ർ​ട്ട്: ബി​ജു മാ​ത്യു