ഡോ. ​ജോ​ണ്‍ ഡി ​ന​യി​ക്കു​ന്ന മ​ല​യാ​ളം "മി​നി​സ്റ്റേ​ഴ്സ് റി​ട്രീ​റ്റ്' ​ന​വം​ന്പ​ർ 15 മു​ത​ൽ
Thursday, September 19, 2019 11:20 PM IST
ബ​ർ​മിം​ഗ്ഹാം: ക​ത്തോ​ലി​ക്കാ ന​വ​സു​വി​ശേ​ഷ​വ​ൽ​ക്ക​ര​ണ​രം​ഗ​ത്തെ വി​വി​ധ​ങ്ങ​ളാ​യ മി​നി​സ്ട്രി​ക​ളി​ലോ , ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ആ​ത്മീ​യ ശു​ശ്രൂ​ഷാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി മി​നി​സ്റ്റേ​ഴ്സ് റി​ട്രീ​റ്റ് മ​ല​യാ​ള​ത്തി​ൽ ന​വം​ന്പ​ർ 15, 16, 17 തീ​യ​തി​ക​ളി​ൽ പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും വി​ടു​ത​ൽ ശു​ശ്രൂ​ഷ​ക​നു​മാ​യ ബ്ര​ദ​ർ ഡോ. ​ജോ​ണ്‍ ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ഹി​യോ​നി​ൽ ന​ട​ക്കും. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സെ​ഹി​യോ​ൻ മി​നി​സ്ട്രീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. അ​നേ​ക​രു​ടെ ജീ​വി​ത​ത്തെ ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ലേ​ക്കും ന​വീ​ക​ര​ണ​ത്തി​ലേ​ക്കും അ​തി​ലൂ​ടെ പ്രേ​ഷി​ത ശു​ശ്രൂ​ഷാ​ത​ല​ങ്ങ​ളി​ലേ​ക്കും വ​ഴി​തി​രി​ച്ചു​വി​ടാ​നും ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ യ​ഥാ​ർ​ഥ ക്രി​സ്തു​ശി​ഷ്യ​രാ​യി എ​ങ്ങ​നെ മാ​റ​ണ​മെ​ന്നും ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ഹി​യോ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​ജോ​ണ്‍ ഡി ​ന​യി​ക്കു​ന്ന ഈ ​ധ്യാ​ന​ത്തി​ൽ ആ​ത്മീ​യ ശു​ശ്രൂ​ഷാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ട് നി​ല​നി​ൽ​പ്പും വ​ള​ർ​ച്ച​യും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ്ര​വേ​ശ​നം സൗ​ജ​ന്യം.

കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളും ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ന​വം​ബ​ർ 15 വെ​ള്ളി വൈ​കി​ട്ട് 6 മു​ത​ൽ 19 വ​രെ​യും 16 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 6വ​രെ. 17 ഞാ​യ​ർ രാ​വി​ലെ 11.30 മു​ത​ൽ വൈ​കി​ട്ട് 6.30 വ​രെ.

ധ്യാ​ന​ത്തി​ലേ​ക്ക്www.sehion.org എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​ത്യേ​കം ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മാ​ണ്.

ADDRESS.
ST.JERRARD CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6JT.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

അ​നി ജോ​ണ്‍ 07958 745246.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്