സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ സ്ഥാ​പി​ച്ചു
Monday, September 16, 2019 10:59 PM IST
ബേ​ണ്‍: ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ ന​ദി​ക്ക​ര​യി​ൽ പ്ര​ത്യേ​ക ച​ത്വ​രം നി​ർ​മി​ച്ച് അ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ സ്ഥാ​പി​ച്ചു. വി​ല്ലെ​ന്യൂ​വി​ലെ സ്ക്വ​യ​റി​ൽ ഗാ​ന്ധി​പ്ര​തി​മ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അ​നാ​ച്ഛാ​ദ​നം​ചെ​യ്തു. ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മോ​ണെ​റ്റ സൊ​മ്മാ​രു​ഗ, സ​വി​ത കോ​വി​ന്ദ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഗാ​ന്ധി​ജി ത​ന്‍റെ ആ​ദ്യ ആ​ശ്ര​മം സ്ഥാ​പി​ച്ച​ത് സ​ബ​ർ​മ​തി ന​ദി​ക്ക​ര​യി​ലാ​ണെ​ന്നും മ​റ്റൊ​രു ന​ദി​ക്ക​ര​യി​ൽ ഇ​ങ്ങ​നെ​യൊ​രു സ്മാ​ര​ക​മൊ​രു​ക്കു​ന്ന​തി​ലൂ​ടെ സ്വി​സ് ജ​ന​ത ഏ​റ്റ​വും ഉ​ചി​ത​മാ​യ അം​ഗീ​കാ​ര​മാ​ണ് ഗാ​ന്ധി​ജി​ക്കു ന​ൽ​കി​യ​തെ​ന്നും രാം​നാ​ഥ് ഗോ​വി​ന്ദ് പ​റ​ഞ്ഞു. െ

നാ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് റെ​മൈ​ൻ റോ​ള​ണ്ടി​ൻ​റെ ക്ഷ​ണ​മ​നു​സ​രി​ച്ച് 1931-ൽ ​ഗാ​ന്ധി​ജി വി​ല്ലെ​ന്യൂ​വ് സ​ന്ദ​ർ​ശി​ച്ച കാ​ര്യം അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. 150ാം ജന്മദി​ന വാ​ർ​ഷി​ക​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​ത്, എ​ന്ന​ത്തേ​യും പോ​ലെ പ്ര​സ​ക്ത​മാ​ണെ​ന്നും ഗാ​ന്ധി സൂ​ക്ത​ങ്ങ​ൾ ലോ​ക​ത്തി​ന് എ​ന്നും ആ​വേ​ശം പ​ക​രു​ന്ന ചി​ന്ത​ക​ളാ​ണെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ