കോട്ടയം ക്ലബ് വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി
Tuesday, September 10, 2019 9:26 PM IST
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്‍റെ ഓണാഘോഷപരിപാടികൾ സെപറ്റംബർ ഒന്നിന് സ്റ്റാഫ്‌ഫോർഡിലുള്ള മാഗ് ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്‍റേയും അകമ്പടിയോടെ മാവേലിയെ ക്ലബ് അംഗങ്ങളും വിശിഷ്ടാതിഥികളും ചേർന്ന് സ്വീകരിച്ചതോടെ പരിപാടികൾക്കു തുടക്കം കുറിച്ചു.

തുടർന്നു പ്രസിഡന്‍റ് ബാബു ചാക്കോയുടെ സ്വാഗത പ്രസംഗത്തിനു ശേഷം മാവേലി തമ്പുരാൻ ഓണ സന്ദേശം നൽകി. മുഖ്യാഥിതി ഡോ. സാലസ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ബ്ലെസൺ ഹൂസ്റ്റൺ, മാർട്ടിൻ ജോൺ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് എസ്.കെ. ചെറിയാൻ , കോട്ടയം ക്ലബിന്‍റെ പ്രഥമ പ്രസിഡന്‍റ് തോമസ്.കെ.വർഗീസ് എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

ലക്ഷ്മി, മഞ്ജു, മാനസി, ഹന്നാ വർഗീസ് എന്നിവരുടെ നൃത്തങ്ങളും മധു ചേരിക്കൽ, സുഗു ഫിലിപ്പ്, സുജിത്, രാഹുൽ, ഷിബു, സൂസൻ എന്നിവരുടെ ഗാനങ്ങളും സുശീൽ വർക്കല, സുഗു ഫിലിപ്പ്, റെനി കവലയിൽ എന്നിവർ ചേർന്ന് അവതരിപ്പിച്ച മിമിക്‌സും ആഘോഷത്തിന് മാറ്റു കൂട്ടി. സെക്രട്ടറി സുഗു ഫിലിപ്പിന്‍റെ നന്ദി പ്രകാശനത്തിനു ശേഷം ഓണ സദ്യയോടുകൂടി പരിപാടികൾ സമാപിച്ചു.

ജോസ് ജോൺ തെങ്ങുംപ്ലാക്കൽ പരിപാടി മോഡറേറ്റു ചെയ്തു. ക്ലബ് അംഗങ്ങളുൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധിയാളുകൾ ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സുഗു ഫിലിപ്പ്, മധു ചേരിക്കൽ, ബാബു ചാക്കോ, ജോസ് ജോൺ തെങ്ങുംപ്ലാക്കൽ, മോൻസി കുര്യാക്കോസ്,എസ്.കെ. ചെറിയാൻ, അജി കോര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജീമോൻ റാന്നി