100 ഫ്രാങ്കിന്‍റെ സ്വിസ് കറൻസി നോട്ട് പുറത്തിറക്കി
Saturday, September 7, 2019 8:38 PM IST
ബേണ്‍: സ്വിസ് നാഷണൽ ബാങ്ക് 100 ഫ്രാങ്കിന്‍റെ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി. സ്വിസ് ബില്ലുകളിലെ ഒന്പതാം സീരീസിൽപ്പെട്ട അവസാനത്തെ നോട്ടാണ് നൂറിന്‍റേത്. ലോകത്തു തന്നെ ഏറ്റവും മൂല്യമുള്ള നോട്ടുകളിലൊന്നായ ആയിരം ഫ്രാങ്ക് നോട്ട് മാർച്ചിൽ പുറത്തിറക്കിയിരുന്നു.

സീരീസിലെ മറ്റു നോട്ടുകളെന്ന പോലെ നീല തീം കളറാണ് നൂറിന്‍റെ നോട്ടിലും ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ മാനുഷിക മുഖമാണ് ഈ നോട്ടിലെ പ്രമേയം.

പഴയ നോട്ടിനേക്കാൾ ചെറുതും വ്യാജ നോട്ട് നിർമിക്കുന്നതു തടയാൻ 15 വ്യത്യസ്ത സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഓസ്കർ നാമനിർദേശത്തിനും ചാംപ്യൻസ് ലീഗ് ഡ്രോയ്ക്കും മറ്റും ലഭിക്കുന്ന മാധ്യമ ശ്രദ്ധയാണ് നൂറിന്‍റെ നോട്ട് പുറത്തിറക്കുന്ന ചടങ്ങിന് സ്വിറ്റ്സർലൻഡിൽ ലഭിച്ചത്. ലോകം ഡിജിറ്റൽ സന്പദ് വ്യവസ്ഥയിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്പോഴും കറൻസി നോട്ടുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന സ്വിസ് രീതി ഇതിനൊരു കാരണമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ