ഓ​സ്ട്രി​യ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് നാ​ദ​വി​സ്മ​യ​വു​മാ​യി വി​യ​ന്ന​യി​ലെ വൈ​ദി​ക​ർ
Thursday, September 5, 2019 11:14 PM IST
വി​യ​ന്ന: സം​ഗീ​ത ലോ​ക​ത്തു ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ലും, ഫാ. ​ജാ​ക്സ​ണ്‍ സേ​വ്യ​റും ചേ​ർ​ന്നൊ​രു​ക്കു​ന്ന ’നാ​ദ​വി​സ്മ​യ 2019’ വി​യ​ന്ന​യി​ലെ ക​ലാ​സ്വാ​ദ​ക​ർ​ക്കാ​യി അ​ര​ങ്ങി​ലെ​ത്തു​ന്നു. സെ​പ്റ്റം​ബ​ർ 7 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6 ന് ​ഫ്ലോ​റി​സ് ഡോ​ർ​ഫി​ലെ ടൗ​ണ്‍​ഹാ​ളി​ൽ കേ​ര​ള സ​മാ​ജം വി​യ​ന്ന​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ’നാ​ദ​വി​സ്മ​യ’ വേ​ദി​യി​ലെ​ത്തു​ന്ന​ത് .

യൂ​റോ​പ്പി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഇ​തി​ന​കം ത​ന്നെ പ്ര​ശം​സ​നീ​യ​മാ​യ പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള വി​യ​ന്ന​യി​ലെ ക​ലാ​കാ​ര·ാ​രാ​യ ഈ ​വൈ​ദീ​ക​രു​ടെ സം​ഗീ​താ​വ​ത​ര​ണ​വും , ഓ​ണാ​ഘോ​ഷ​ങ്ങ​ളും ഒ​രു വ​ലി​യ വി​ജ​യ​മാ​ക്കാ​ൻ എ​ല്ലാ​വ​രെ​യും ഹാ​ർ​ദ്ദ​വ​മാ​യി ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ന്നു. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ