ക്‌നോക്‌സ് മലയാളി കമ്യൂണിറ്റി ഓണാഘോഷം 31-ന്
Friday, August 23, 2019 3:25 PM IST
മെല്‍ബണ്‍ : മെല്‍ബണിലെ ആദ്യകാല മലയാളി കൂട്ടായ്മയില്‍ ഒന്നായ ക്‌നോക്‌സ് മലയാളി കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 31ന് സെന്റ് സ്റ്റീഫന്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഹാളില്‍ (2 Warruga Ave, Bayswater VIC 3153) നടക്കും. വിഭവസമൃദ്ധമായ ഓണസദ്യ, സംഗീത നൃത്ത ശില്പം എന്നിവയാണ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷണമെന്നു സംഘാടകര്‍ അറിയിച്ചു. ഓഗസ്റ്റ് 31ന് നടക്കുന്ന ആഘോഷ പരിപാടികളുടെ സ്‌പോണ്‍സേഴ്‌സ് A R Groceries Boronia, Orion Travels, AAA Accounting,Red Chillies, Jijo Loan Market, IHNA-IHM, Divya Indian Groceries എന്നീ കമ്പനികളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഗിീഃ ങമഹമ്യമഹശ ഇീാാൗിശ്യേ യുടെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍