ബ്രെക്സിറ്റ് കരാർ തിരുത്തിയെഴുതാൻ സമയമില്ലെന്നു മക്രോൺ
Thursday, August 22, 2019 11:56 PM IST
പാ​​രീ​​സ്: ബ്രെ​​ക്സി​​റ്റ് ക​​രാ​​ർ പൂ​​ർ​​ണ​​മാ​​യി തി​​രു​​ത്തി​​യെ​​ഴു​​താ​​ൻ ഇ​​നി സ​​മ​​യ​​മി​​ല്ലെ​​ന്നു ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് എ​​മ്മാ​​നു​​വേ​​ൽ മ​​ക്രോ​​ൺ. പാ​​രീ​​സി​​ലെ​​ത്തി​​യ ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി ബോ​​റീ​​സ് ജോ​​ൺ​​സ​​നു​​മാ​​യു​​ള്ള ച​​ർ​​ച്ച​​യി​​ലാ​​ണ് മ​​ക്രോ​​ൺ നി​​ല​​പാ​​ടു വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. ബ​​ർ​​ലി​​നി​​ൽ ചാ​​ൻ​​സ​​ല​​ർ ആം​​ഗ​​ല മെ​​ർ​​ക്ക​​ലു​​മാ​​യി സം​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ​​ ശേ​​ഷ​​മാ​​ണു ജോ​​ൺ​​സ​​ൻ പാ​​രീ​​സി​​ലെ​​ത്തി​​യ​​ത്.
ഒ​​ക്ടോ​​ബ​​ർ 31ന് ​​ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​ക്കാ​​നാ​​ണ് ജോ​​ൺ​​സ​​ന്‍റെ പ​​ദ്ധ​​തി. ഇ​​തി​​നു​​മു​​ന്പ് പു​​തി​​യ ക​​രാ​​ർ സാ​​ധ്യ​​മാ​​ണെ​​ന്നു ജോ​​ൺ​​സ​​ൻ പ​​റ​​ഞ്ഞു.

പു​​തി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഉ​​ണ്ടെ​​ങ്കി​​ൽ ഒ​​രു മാ​​സ​​ത്തി​​ന​​കം സ​​മ​​ർ​​പ്പി​​ക്കാ​​ൻ ജോ​​ൺ​​സ​​നോ​​ട് മ​​ക്രോ​​ൺ പ​​റ​​ഞ്ഞു. എെ​​റി​​ഷ് ബാ​​ക്സ്റ്റോ​​പ് പോ​​ലു​​ള്ള പ്ര​​ശ്ന​​ങ്ങ​​ളി​​ൽ നീ​​ക്കു​​പോ​​ക്കു സാ​​ധ്യ​​മ​​ല്ല.

ബ്രി​​ട്ട​​ന്‍റെ ഭാ​​വി ജോ​​ൺ​​സ​​ന്‍റെ ക​​ര​​ങ്ങ​​ളി​​ലാ​​ണെ​​ന്നു പ​​റ​​ഞ്ഞ മ​​ക്രോ​​ൺ ക​​രാ​​റി​​ല്ലാ​​തെ​​യു​​ള്ള ബ്രെ​​ക്സി​​റ്റി​​നെ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ അ​​നു​​കൂ​​ലി​​ക്കി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി. എ​​ന്നാ​​ൽ അ​​ത്ത​​ര​​മൊ​​രു സ്ഥി​​തി​​വി​​ശേ​​ഷം സം​​ജാ​​ത​​മാ​​യാ​​ൽ അ​​തി​​നു ത​​യാ​​റാ​​ണെ​​ന്നും മ​​ക്രോ​​ൺ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.