യൂ​റോ​പ്പ് കൂ​ടു​ത​ൽ മാ​നു​ഷി​ക​മാ​ക​ണം: മെ​ർ​ക്ക​ൽ
Wednesday, August 21, 2019 11:46 PM IST
ബ​ർ​ലി​ൻ: യൂ​റോ​പ്പി​ന് കൂ​ടു​ത​ൽ മാ​നു​ഷി​ക​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ. ബ​ർ​ലി​ൻ മ​തി​ൽ പൊ​ളി​ച്ച​തി​ന്‍റെ മു​പ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ ഹം​ഗ​റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഹം​ഗേ​റി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കു​ടി​യേ​റ്റ​വി​ഷ​യ​ത്തി​ൽ വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​വ​രാ​ണ് മെ​ർ​ക്ക​ലും ഓ​ർ​ബ​നും.​ക​ടു​ത്ത കു​ടി​യേ​റ്റ വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന നേ​താ​വാ​ണ് ഓ​ർ​ബ​ൻ. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​നു​ഷി​ക മു​ഖ​ത്തി​നാ​യു​ള്ള മെ​ർ​ക്ക​ലി​ന്‍റെ ആ​ഹ്വാ​നംശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ